I will praise him, my father’s God, and I will exalt him. (Exodus 15:2) 🛐

ദൈവത്തിന്റെ പരിപൂര്‍ണ്ണതകളെ ഓര്‍ത്തുകൊണ്ടു ഭക്തിപൂര്‍വ്വം ദൈവികഗുണങ്ങളെ വാഴ്ത്തുന്നതാണ് സ്തുതി. ജീവനുള്ള കാലമെല്ലാം ദൈവത്തെ സ്തുതിക്കുക മനുഷ്യന്‍റെ സന്തോഷ പ്രദമായ കടമയാണ്. 

ഈ പ്രപഞ്ചത്തില്‍ അന്നും ഇന്നും എന്നും അത്ഭുതങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. കാരണം, ദൈവം ജീവിക്കുന്നവനാണ്. ദൈവത്തിന്‍റെ അത്ഭുതങ്ങള്‍ എല്ലാ ജനതകളെയും രാജ്യങ്ങളെയും അറിയിക്കുക യഥാര്‍ത്ഥത്തില്‍ മനുഷ്യന്‍റെ ധര്‍മ്മമാണ്. 

 പ്രാര്‍ത്ഥനയും സ്തുതിയും, ആരാധനയും, ദൈവത്തിനുള്ള പൂര്‍ണ്ണ സമര്‍പ്പണവുമാണ് അവിടുന്ന് നമ്മോട് ആവശ്യപ്പെടുന്ന ബലികള്‍. കര്‍ത്താവിൽ അടിയുറച്ച് വിശ്വസിക്കുവാനും അവിടുത്തെ മഹിമയില്‍ സ്തുതിക്കുവാനും ഉള്ള ആഹ്വാനം എല്ലാ ജനതകള്‍ക്കും ഉള്ളതാണ്.

നാം നമ്മുടെ നാവിനെ പലരീതിയിൽ ദുരുപയോഗം ചെയ്യാറുണ്ട്. നമ്മുടെ നാവിനെ ഏഷണി പറയാൻ ഉപയോഗിക്കുന്നതിന് പകരം അതിനെ കർത്താവിനെ സ്തുതിക്കുവാൻ ഉപയോഗിക്കുന്നവരെ ദൈവം അനുഗ്രഹിക്കുന്നു. സങ്കീർത്തനം 50:23ൽ പറയുന്നത് പോലെ ബലിയായി കൃതജ്ഞത അര്‍പ്പിക്കുന്നവന്‍ എന്നെ ബഹുമാനിക്കുന്നു. ദൈവത്തിനു വേണ്ടി എപ്പോഴും സ്തുതി നൽകുന്ന ഒരിടമായിരിക്കണം നമ്മുടെ നാവുകൾ. ദൈവത്തെ സ്തുതിക്കുന്നതും സാത്താന്റെ ശക്തി ബന്ധിക്കുന്നതും എപ്പോഴും ഒരുമിച്ചു ചേർന്നു പോകുന്നു.

നമ്മുടെ ആവിശ്യങ്ങൾ എല്ലാറ്റിലും പ്രാര്‍ത്ഥനയാലും അപേക്ഷയാലും നമ്മുടെ ആവശ്യങ്ങള്‍ സ്‌തോത്രത്തോടെ ദൈവത്തോട് അറിയിക്കേണ്ടതു വിശ്വാസിയുടെ കടമയാണ്. സ്വര്‍ഗ്ഗത്തില്‍ ദൈവദൂതന്മാർ സ്രഷ്ടാവും വീണ്ടെടുപ്പുകാരനുമായ ദൈവത്തെ നിരന്തരം വാഴ്ത്തി സ്തുതിക്കുന്നു. സ്തുതി ദൈവത്തെ മഹത്വപ്പെടുത്തുകയും പ്രസാദിപ്പിക്കുകയും ചെയ്യുന്നു. അതു ദൈവസന്നിധിയില്‍ അര്‍പ്പിക്കുന്ന യാഗവും, ബലിയും ആണ്. നാം ഓരോരുത്തർക്കുംദൈവം ചെയ്ത നന്മകളെ ഓർത്തു ദിനംപ്രതി ദൈവത്തെ സ്തുതിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

നിങ്ങൾ വിട്ടുപോയത്