*ഹരമായ് ലഹരി, ഇരയായ് കേരളം!* (ജാഗ്രത വെബിനാർ – 13)16/ 09/ 2021 വ്യാഴം, 6.00pm
ലഹരി മരുന്ന് ഉപഭോഗം കേരളത്തിൽ ഭയാനകമായി വ്യാപകമാകുകയാണ്. ഈ നാട്ടിൽ ലഹരി മാഫിയ ആസൂത്രിതമായി പിടിമുറുക്കി കഴിഞ്ഞിരിക്കുന്നു. നഗരങ്ങളിൽ മാത്രമല്ല, ഉൾനാടൻ ഗ്രാമ പ്രദേശങ്ങളിൽ പോലും കഞ്ചാവും അനുബന്ധ ലഹരി വസ്തുക്കളും ഇന്ന് സുലഭമാണ്. സ്കൂൾ വിദ്യാർത്ഥികളുൾപ്പെടെ ലഹരിക്കടിമപ്പെടുന്നവരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നു. നിയമ സംവിധാനങ്ങളെ നോക്കുകുത്തിയാക്കി, ഇവിടുത്തെ സ്വസ്ഥമായ സാമൂഹികാന്തരീക്ഷത്തെ തകർത്ത്, സമൂഹത്തിന്റെ അടിത്തറയായ കുടുംബങ്ങളെയും, ഊർജജമായ യുവത്വത്തെയും നശിപ്പിക്കുന്ന ഈ സാമൂഹിക വിപത്തിനെതിരെ ജാഗ്രതയോടെ നാം കൈ കോർക്കേണ്ടതുണ്ട്.
കെ സി ബി സി ജാഗ്രത കമ്മീഷനും, കെസിബിസി ലഹരി വിരുദ്ധ കമ്മീഷനും, കേരള കത്തോലിക്കാ യുവജന സംഘടനയും സംയുക്തമായി സംഘടിപ്പിക്കുന്ന ഈ വെബിനാർ ലഹരിയുടെ ഇരയാകുന്ന കേരളത്തെക്കുറിച്ചും, ലഹരി വ്യാപനത്തിന്റെ പിന്നാമ്പുറങ്ങളെക്കുറിച്ചും ചർച്ച ചെയ്യുന്നു.
മുഖ്യ പ്രഭാഷണം: ഋഷിരാജ്‌സിംഗ് ഐപിഎസ് (മുൻ എക്സൈസ് കമ്മീഷണർ)വിഷയാവതരണം: ജോൺസൺ പൂവന്തുരുത്ത് (മാധ്യമ പ്രവർത്തകൻ)
പ്രമുഖരായ മറ്റനേകർ പങ്കെടുക്കുന്ന വെബിനാറിൽ നിങ്ങൾക്കും പങ്കെടുക്കാം.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ +917594900555 എന്ന കെസിബിസി ജാഗ്രത കമ്മീഷന്റെ നമ്പരിലേക്ക് പേര്, സ്ഥലം, തൊഴിൽ തുടങ്ങിയ വിശദാംശങ്ങൾ വാട്ട്സാപ്പ് മെസേജായി അയച്ച് രജിസ്റ്റർ ചെയ്യുക.
“ജാഗ്രത വെബിനാർ – 13” എന്ന് സൂചിപ്പിക്കാൻ ശ്രദ്ധിക്കുക.