കൊച്ചി: മനുഷ്യാവകാശങ്ങള്‍ക്കായി പോരാടിയ ഈശോസഭാ വൈദികന്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ ചിതാഭസ്മം തിങ്കളാഴ്ച കൊച്ചിയില്‍ എത്തിക്കും.

കലൂര്‍ പോണോത്ത് റോഡിലെ ലൂമെന്‍ ജ്യോതിസില്‍ രാവിലെ പത്തു മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ സ്മരണാഞ്ജലിയര്‍പ്പിക്കാന്‍ സൗകര്യമൊരുക്കും.


കോടതിയുടെ നിര്‍ദേശമനുസരിച്ചു സംസ്‌കരിച്ച ഫാ. സ്റ്റാന്‍ സ്വാമിയുടെ മൃതദേഹത്തിന്റെ ഭസ്മം ബംഗളൂരു, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലെ ഈശോസഭാ സ്ഥാപനങ്ങളില്‍ പൊതുദര്‍ശനത്തിനു വച്ചശേഷമാണു നാളെ കൊച്ചിയിലെത്തിക്കുക.

സാമൂഹ്യ, സാംസ്‌കാരിക, മത നേതാക്കള്‍ സ്മരണാഞ്ജലിയര്‍പ്പിക്കാനെത്തും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും പൊതുദര്‍ശനമെന്നു ലൂമെന്‍ ജ്യോതിസ് സുപ്പീരിയര്‍ ഫാ. ദേവസി പോള്‍ (ഫോണ്‍: 9495042529), ഫാ. ബിനോയ് പിച്ചളക്കാട്ട് (9497445381) എന്നിവര്‍ അറിയിച്ചു.

പിന്നീട് തിരുവനന്തപുരത്തും പൊതുദര്‍ശനത്തിനുശേഷം ചിതാഭസ്മം നാഗര്‍കോവിലിലേക്കു കൊണ്ടുപോകും.

നിങ്ങൾ വിട്ടുപോയത്