വിശുദ്ധർ എന്ന് കേൾക്കുമ്പോൾ രൂപക്കൂട്ടിൽ ഇരിക്കുന്ന സ്വരൂപങ്ങൾ മാത്രം ആണെന്ന് കരുതിയെങ്കിൽ നമുക്ക് തെറ്റി. അപ്പസ്തോലന്മാർക്കു ശേഷവും രണ്ടായിരാമാണ്ടുകൾ സഭ തുടരുമ്പോഴും ചില രാജ്യങ്ങൾ ഒറ്റയ്ക്ക് പോരാടി കർത്താവിനായി പിടിച്ചെടുത്ത ധീര പോരാളികൾ തുടങ്ങി ഒരു മുറിയിലോ ഗുഹയിലോ ഒതുങ്ങിയിരുന്നു ലോകത്തെ കീഴടക്കിയവർ വരെ ഐതിഹാസിക ജീവിതം സ്വന്തമായി ഉള്ളവരാണ് വിശുദ്ധർ. കർത്താവിനെ പൂർണമായി അനുസരിച്ച ദൈവത്തിന്റെ ദാസർ എന്നതിലപ്പുറം വിശുദ്ധർ എന്ന് കേൾക്കുമ്പോൾ നിങ്ങള്ക്ക് മറ്റെന്തെങ്കിലും തോന്നുന്നെങ്കിൽ അത് കേവലം അറിവില്ലായ്മ മാത്രം.

ഇതാ രാജ്യങ്ങൾ പിടിച്ചെടുത്ത ചില വിശുദ്ധർ

(ചില രാജ്യങ്ങൾ ക്രൈസ്തവ രാജ്യങ്ങളാണ് എന്ന് കേൾക്കുമ്പോൾ അതിന്റെ പിന്നിൽ കർത്താവിനു വിലകൊടുത്ത ഈ മനുഷ്യർ ആയിരുന്നു എന്ന് നമ്മൾ അറിയണം. ഇവരാരും സൂത്രപ്പണി ചെയ്തതല്ല അത്ഭുതങ്ങളുടെയും അടയാളങ്ങളുടെയും സഹായത്തോടെ കർത്താവാണ് ദൈവം എന്ന് തെളിയിച്ചുകൊണ്ടാണ് യുദ്ധം ജയിച്ചത് )

വിശുദ്ധ പാട്രിക് : അയർലൻഡ് എന്ന രാജ്യം മൊത്തമായി കർത്താവിനായി നേടിയെടുത്തു.

കാന്റർബെറിയിലെ വിശുദ്ധ അഗസ്റ്റിൻ : ഇംഗ്ലണ്ട് ക്രൈസ്തവ രാജ്യമായി മാറിയത് ഒരു ആശ്രമത്തിൽ ഒതുങ്ങിക്കൂടിയ താപസനോട് പുറത്തിറങ്ങാൻ മാർപ്പാപ്പ നേരിട്ട് കല്പിച്ചപ്പോൾ. താപസൻ ഇംഗ്ലണ്ട് ഒന്ന് കറങ്ങി വന്നപ്പോൾ പ്രകൃതന്മാർ വരെ ബാവായ്ക്കും പുത്രനും പാടാൻ തുടങ്ങി

വിശുദ്ധ ബോണിഫേസ് : ജർമനിയെ മൊത്തമായി പിടിച്ചെടുത്തുകളഞ്ഞു

പ്രേഗിലെ വിശുദ്ധ അഡൽബെർട് : പോളണ്ടിൽ മാസ്സ് മാനസാന്തരം വരുത്തിയ വിശുദ്ധൻ. വിഗ്രഹാരാധകരായ പ്രഷ്യൻസിനെ സത്യദൈവത്തിലേക്കു തിരിച്ചയാളാണ് ഈ രക്തസാക്ഷി. വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെങ്കിലും മീസ്‌കോ ഒന്നാമന്റെ മാനസാന്തരം പോളണ്ടിനെ ശക്തമായി സ്വാധീനിച്ചു.

വിശുദ്ധ സിറിലും മെത്തേഡിയസും : ചെക്ക് റിപ്പബ്ലിക്ക്, സ്ലോവാക്യ, ഹംഗറി, ഓസ്ട്രിയ എന്നിവടങ്ങളെല്ലാം മാനസാന്തരം വിതച്ച വിശുദ്ധരാണ് ഇവർ. ഇവരുടെ ശിഷ്യരാകട്ടെ ബൾഗേറിയയും ബൊഹീമിയയും കർത്താവിനായി നേടിയെടുത്തു . സെർബിയയും ക്രോയേഷ്യയും കർത്താവിലേക്കു വരാൻ ഇവർ തുടങ്ങിവച്ച പ്രവർത്തനങ്ങൾ കാരണമായെന്നും ചരിത്രം

വിശുദ്ധ വ്ലാദിമിർ : വിശുദ്ധന്റെ പരിശ്രമഫലമായാണ് റഷ്യ, ഉക്രെയിൻ, ബെലാറസ് എന്നിവിടങ്ങളിൽ യേശു നാമം ജനതകൾ ഏറ്റെടുത്തത്

വിശുദ്ധ റെമിജിയൂസ് : ക്ലോവിസ് ഒന്നാമനെ മാനസാന്തരപ്പെടുത്തിക്കൊണ്ടു ഫ്രാൻസിനെ കർത്താവിനായി നേടിയെടുത്ത വിശുദ്ധൻ.

പരിശുദ്ധ കന്യക മറിയം : തന്റെ സ്വർഗ്ഗാരോപണത്തിനു ശേഷം സുവിശേഷ ജോലി ചെയ്യുന്ന താരമാണ് പരിശുദ്ധ ‘അമ്മ. മെക്സിക്കോ എന്ന രാജ്യം ഒറ്റയ്ക്ക് പിടിച്ചെടുത്തത് അമ്മയുടെ നേരിട്ടുള്ള പ്രഘോഷണം എന്ന് എത്ര പേർക്കറിയാം. ആ ജ്വാല അമേരിക്ക മുഴുവൻ കത്തി പടർന്നു.

ഇതൊക്കെ കേട്ടിട്ട് നമ്മൾ എന്ത് ചെയ്യണം ?

1 ഈശോ പറഞ്ഞതുപോലെ ദേശങ്ങൾ തിരിച്ചു പിടിക്കാൻ പ്രാപ്തിയുള്ള അതി വിശുദ്ധരെ ലോകത്തിലേക്ക് അയക്കാൻ നമ്മൾ മുട്ടിപ്പായി പ്രാർത്ഥിക്കണം

2 നമ്മുടെ ഇടവകയും രൂപതയും ഈശോയെ കൂടുതൽ സ്നേഹിക്കാൻ ആഗ്രഹിച്ചു ഇപ്പോഴും നവീകരണ പ്രവർത്തനങ്ങളിൽ വ്യാപാരിക്കണം

3 ലോകം നശിക്കുന്നു എന്ന് പറഞ്ഞുകൊണ്ടിരിക്കാതെ ഈ വിശുദ്ധരുടെ കഥകൾ കുട്ടികളോട് നിരന്തരം പറയണം

നമുക്ക് പ്രാർത്ഥിക്കാം : ഈശോയെ ഞങ്ങളെയും ഞങ്ങളുടെ തലമുറയെയും വിശുദ്ധിയിൽ ഉണർത്തണമേ

ജോസഫ് ദാസൻ

നിങ്ങൾ വിട്ടുപോയത്