മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ഗുഡ്ഗാവ് ഭദ്രാസനത്തിന്റെ പ്രഥമ ഇടയൻ ജേക്കബ് മാർ ബർണബാസ് പിതാവ് ഇന്ന് 1.30 നു കാലം ചെയ്തു
അഭിവന്ദ്യ
ജേക്കബ് മാർ ബർണബാസ് പിതാവ്
1960 ഡിസംബർ 3ന് റാന്നി നീരേറ്റുകാവ് ഏറത്ത് കുടുംബത്തിൽ പരേതനായ ഗീവർഗീസ് ,റാഹേൽ ദമ്പതികളുടെ മകനായി ജനനം .
സഹോദരിമാരിൽ 3 പേർ സന്യാസിനികൾ .ചാക്കോ എന്ന് സ്നാനപ്പേര് .എൽ .പി .കരിക്കുളം ,റാന്നി ഹൈസ്കൂൾ ഇവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം .1975 ജൂൺ 16ന് ബഥനിയിൽ ചേർന്നു .1986 ഒക്ടോബർ 2 ന് മൈലപ്ര മൗണ്ട് ബഥനിയിൽ വെച്ച് ആർച്ചുബിഷപ് ബനഡിക്ട് മാർ ഗ്രിഗോറിയോസിനാൽ വൈദികപട്ടം .
റോമിലെ അൽഫോൻസിയാം യൂണിവേഴ്‌സിറ്റിയിൽ നിന്ന് മോറൽ തിയോളജിയിൽ ഡോക്ടറേറ്റ് .2007 മാർച്ച് 7 10 ന് പട്ടം മേജർ അതിഭദ്രാസന ദേവാലയത്തിൽ വെച്ച് മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവയുടെ തൃക്കൈയാൽ മെത്രാഭിഷേകം .
ബാഹ്യകേരള മിഷൻ്റെ അപ്പസ്തോലിക് വിസിറ്ററായി മെത്രാഭിഷേക ഭരണത്തുടക്കം . 2015 മാർച്ച് 26 പുതുതായി സ്ഥാപിക്കപ്പെട്ട ഗുഡ്ഗാവ് ഭദ്രാസനത്തിൻ്റെ പ്രഥമ മെത്രാപ്പോലീത്തയായി ഒരു പ്രഖ്യാപിക്കപ്പെട്ടു.
2015 മെയ് 1ന് ഡൽഹിയിലെ നേബ് സറായ് സെൻ്റ് മേരീസ് കത്തീഡ്രലിൽ ക്ലീമിസ് ബാവ തിരുമേനിയാൽ സ്ഥാനാരോഹണം . രൂപതാദ്ധ്യക്ഷനായ തിരുമേനിയുടെ നേത്യത്വത്തിൽ ഗുഡ്ഗാവ് ഭദ്രാസനത്തിൽ അനേകം പുതിയ മിഷനുകൾ സ്ഥാപിച്ചുകൊണ്ട് മുന്നേറുന്ന ഒരു കാല ഘട്ടത്തിലാണ് അഭിവന്ദ്യ പിതാവിനെ നമുക്ക് നഷ്ടമാകുന്നത് …
.. ശ്രേഷ്ഠാ സഹജാ പോവുക ശാന്താ … ജീവൽ സ്ഥാനമതിൽ നിന്നെ ഏറ്റും നാഥൻ …
” സ്വർഗ്ഗത്തിലിരുന്ന് ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ”
Bishop Jacob Mar Barnabas Passes Away
Most Rev. Jacob Mar Barnabas (60) Bishop of Gurgaon Syro Malankara Eparchy passed away on Thursday 26 August 2021 at 1.30 pm at Fortis Hospital New Delhi. He was undergoing post-Covid treatment. Funeral details are awaited.
Bishop Jacob Mar Barnabas was born on 3 December 1960 at Karikulam, Ranni, Pathanamthitta in central Kerala. He was the eldest among the eight with three brothers and five sisters. Three of his sisters are nuns in the Congregation of the Sisters of the Imitation of Christ.
He joined the Order of the Imitation of Christ in 1975 after his schooling at Ranni and completed his Pre-Degree Course from Mar Ivanios College, Trivandrum; took his First Profession in 1979 after his novitiate at Thapovanam Bethany Ashram, Aluva; did his Pre-philosophy at Papal Seminary, Pune and completed his Philosophy and Theology at Jnana Deepa Vidyapeetham (JDV), Pune. His Final Profession was on 15 May, 1985. He was one among the first batch of theologians at Bethany Vedavijnana Peeth (BVP), Pune.
He was ordained Priest on 2 October, 1986 by His Grace Archbishop Benedict Mar Gregorios at Mount Bethany, Mylapra. The new priest was given the charge of religious formation for pre-novices; later he was sent to Academia Alfonsiana, Rome for pursuing higher studies in Moral Theology. During his priestly ministry, Fr. Chacko Aerath OIC held various positions of great responsibility, viz. Superior, Bethany Ashram, Pune; Rector, BVP, Pune; Professor and Head of the Department of Pastoral and Moral Theology at JDV, Pune; Visiting Professor to various seminaries including Malankara Major Seminary. He was elected as the first Provincial Superior of Bethany Navajyothi Province in 2000.
On 7 February, 2007 Pope Benedict XVI appointed him as the Apostolic Visitator with an Episcopal Character for the Malankara Community in the Extra Territorial Regions in India and the Titular Bishop of Bapara. The Bishop designate Msgr. Aerath OIC was ordained Ramban on 7 March, 2007 at St. Marys School, Ranni, Pathanamthitta.
He was ordained as Bishop by His Beatitude Major Archbishop Moran Mor Baselios Cleemis Catholicos on 10 March 2007 at St. Mary’s Cathedral, Pattom, Thiruvananthapuram. He was installed in his new office at New Delhi on 22 March 2007. Later, His Holiness Pope Francis erected a new diocese for Syro Malankara faithful which comprises of 22 states, and Bishop Jacob Mar Barnabas was appointed as the first bishop of the diocese of Gurgaon. The inauguration of the diocese was held on 1st May 2015 at St. Marys Cathedral Church. He is a priest 34 year years and a Bishop for 14 years.
സ്വര്ഗ്ഗീയ യെരുശലേമിലെ മോഹനീയ വാസസ്ഥലങ്ങളിൽ കർത്താവു തന്റെ ദാസനെ ഉപവിഷ്ടനാക്കണമേ എന്ന് പ്രാർത്ഥിക്കാം..
മംഗളവാർത്തയുടെ പ്രവർത്തകർ ആദരാഞ്ജലികൾ അർപ്പിക്കുന്നു .മാതൃകാ ജീവിതത്തിലൂടെ ഭാരത സഭയുടെ അഭിമാനമായി മാറിയ വിശുദ്ധനായ മെത്രാൻ .
വന്ന്യ പിതാവ് എല്ലാവർക്കും എല്ലാമായിരുന്നു . വിശ്വാസം വിശുദ്ധി വിവേകം ജീവിതത്തിൽ നിറഞ്ഞുനിന്ന മഹനീയ വ്യക്തിത്തം .
ഒരിക്കൽ പരിചയപ്പെട്ടാൽ ഒരിക്കലും മറക്കാൻ കഴിയില്ല . കാരുണ്യം വക്കിലൂടെയല്ല ജീവിതത്തിലെ മുഴുവൻ പ്രവർത്തനങ്ങളിലൂടെയും തെളിയിച്ച പ്രിയപ്പെട്ട പിതാവ് ഇനി സ്വർഗ്ഗത്തിൽ …
.