പ്ലസ് വണ്ണിൽ പഠിച്ചിരുന്ന ഒരു പെൺകുട്ടിക്ക് കിഡ്നി ദാനമായി നൽകിയ ജീസസ് യൂത്ത് അംഗങ്ങളുടെ പ്രിയങ്കരനായ അച്ചനായിരുന്നുഇന്ന് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ട ചെറിയാൻ നേരെവീട്ടിൽ എന്ന വൈദികൻ.
അന്ന് പ്ലസ് വണ്ണിൽ പഠിച്ചിരുന്ന പെൺകുട്ടി അടുത്തിടെ ഡിഗ്രി പാസായി എന്ന് മാതൃഭൂമിക്ക് ഏതാനും മാസങ്ങൾക്കു മുമ്പ് നൽകിയ ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിരുന്നു. “ഒരു കുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ കഴിഞ്ഞപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമാണ്. എല്ലാകൊല്ലവും ഓണവും ക്രിസ്മസും പോലുള്ള വിശേഷങ്ങളിൽ ഞങ്ങൾ ഒത്തുകൂടും. ഒരുമിച്ച് ഭക്ഷണം കഴിക്കും. അപ്പന് മകളെ കാണുമ്പോഴുള്ള സ്നേഹവും വാത്സല്യവുമെന്താണെന്ന് എനിക്കിപ്പോൾ തിരിച്ചറിയാൻ പറ്റും. എന്റെ ജീവന്റെ കഷണം തന്നെയാണല്ലോ അവളിലും ഉള്ളത്,” എന്നാണ് ചെറിയാൻ അച്ചൻ കിഡ്നി ദാനത്തെ പറ്റി പറഞ്ഞത്.
മനുഷ്യർക്കുവേണ്ടി കുരിശിൽ ജീവൻ ബലികഴിച്ച ക്രിസ്തുവിനെ അനുകരിക്കാൻ ഓരോ വൈദികനും വിളിക്കപ്പെട്ടിരിക്കുന്നതിനാൽ ഒരു മനുഷ്യ ജീവൻ രക്ഷിക്കാൻ അവയവ ദാനം നടത്തുന്നത് യുക്തമായ കാര്യമാണെന്ന് അച്ചൻ വിശദീകരിച്ചു.
പൗരോഹിത്യ ജീവിതത്തെപ്പറ്റി ഇത്രയും മനോഹരമായ കാഴ്ചപ്പാടുകൾ ഉണ്ടായിരുന്ന ഒരു വൈദികനയാണ് കത്തോലിക്കാസഭയ്ക്ക് ഇന്ന് നഷ്ടമായതെങ്കിലും അച്ചൻ കാണിച്ചുതന്ന നല്ല മാതൃകകൾ എന്നും ഓർമ്മിക്കപ്പെടും.
Catholic priest
Fr. Cherian Nereveettil who met with an accident on May 13 in Ernakulam has passed away. He was known for his evangelization and charity initiatives. A few years before, Fr. Cherian donated one of his kidneys to a girl who had been suffering from kidney failure.
Sachin Jose Ettiyil