പുത്തൻചിറയുടെ പുണ്യപുത്രിയും കുടുംബങ്ങളുടെ മദ്ധ്യസ്ഥയുമായ വി.മറിയം ത്രേസ്യയുടെ 145-ാം ജനന തിരുനാൾ മാതൃ ഇടവകയായ പുത്തൻചിറ ഫൊറോന പള്ളിയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ആഘോഷിക്കും.
തിരുനാൾ ദിനമായ ഏപ്രില്‍ 26 തിങ്കളാഴ്ച രാവിലെ 9.30 ൻ്റെ വിശുദ്ധ കുർബാനക്ക് റവ.ഡോ.ആൻ്റു ആലപ്പാടൻ കാർമ്മികത്വം വഹിക്കും. വൈകീട്ട് 5 മണിയുടെ തിരുനാൾ വിശുദ്ധ കുർബാനയ്ക്ക് ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ മുഖ്യ കാർമ്മികത്വം വഹിച്ച് സന്ദേശം നൽകും.
തിരുനാളിൻ്റെ വിജയത്തിനായി വികാരി റവ.ഫാ.സെബാസ്ററ്യന് പഞ്ഞിക്കാരൻ, അസ്സി.വികാരി ഫാ.ചാൾസ് ചിറ്റാട്ടുകരക്കാരൻ, കൈക്കാരൻമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു.