“സമയമാം രഥത്തിൽ ഞാൻ”:

അടിച്ചുമാറ്റിയതുംമുറിച്ചു നീക്കിയതും; തിരുകിക്കയറ്റിയതും!

“സമയമാം രഥത്തിൽ ഞാൻ” എന്ന പാട്ട് രചിക്കപ്പെട്ടിട്ട് 125 വയസ്സാകുന്നു. ഒന്നേകാൽ നൂറ്റാണ്ടിനു ശേഷമെങ്കിലും ഈ ഗാനം വയലാർ രചിച്ച്, ദേവരാജൻ മാസ്റ്റർ സംഗീതം നൽകിയതല്ല എന്ന സത്യമെങ്കിലും നാം തിരിച്ചറിയണം.

ഈ ആത്മീയ പ്രത്യാശാഗാനത്തോട് പ്രമുഖർ കാട്ടിയ അക്ഷന്തവ്യമായ ക്രൂരതയിതാണ്, പ്രസ്തുത ഗാനത്തിലെ “യേശുവേ നിനക്ക് സ്തോത്രം! വേഗം നിന്നെ കാണും ഞാൻ” എന്ന യേശു സ്നേഹത്തിൽ കുതിർന്ന അർത്ഥഗർഭമായ വരികൾ തന്നെ നമ്മുടെ ജനകീയ വിപ്ലവ രചയിതാവ് മുറിച്ചെടുത്തു ദൂരെക്കളഞ്ഞുസത്യത്തിൽ, 1897 ൽ ഈ ഗാനം രചിച്ചത് ഫോൾ ബ്രെഷ്റ്റ് നാഗൽ ഒരു ജർമൻ മിഷനറിയാണ്. കുന്നംകുളത്ത് നിന്ന് കണ്ണൂരിലേക്കുള്ള ആ മിഷണറിയുടെ കാളവണ്ടിയിൽ യാത്ര ഭാവനയിൽ കാണുക.

ആ യാത്രയിലാണ് ജീവിതയാത്രയെക്കുറിച്ചുള്ള തൻ്റെ ആത്മീയ ചിന്തകൾ ഗാനരൂപത്തിൽ അദ്ദേഹത്തിൻ്റെ മനോമുകരത്തിൽ തെളിയുന്നത്

നാഗൽ – യേശുവിനുവേണ്ടി പിറന്ന മണ്ണ് ഉപേക്ഷിച്ച് ഈ മണ്ണിലെത്തിയ ആ ബ്രദറൺ മിഷണറി “യേശുവേ നിനക്ക് സ്തോത്രം! വേഗം നിന്നെ കാണും ഞാൻ” എന്നു പറയാനായിരിക്കണമല്ലോ ആ മനുഷ്യൻ ഈ ഗാനം രചിച്ചതു തന്നെ!

കഷ്ടം! ഗാനത്തിൻ്റെ ജീവനായ ആ വരികൾ തന്നെ പിഴുതു മാറ്റിയ വയലാർ, പകരം “ആകെ അരനാഴിക മാത്രം ഈ ഉടുപ്പ് മാറ്റുവാൻ” എന്നങ്ങ് ചാർത്തി വിട്ടു –

മാർഗ്ഗമേതായാലും മതേതരത്വം വാഴട്ടെ! ചെയ്തത് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാക്കളൊക്കെയാകുമ്പോൾ, മോഷ്ടിച്ചെടുത്തു, മുറിച്ചുമാറ്റി, തിരുകിക്കയറ്റി എന്നൊന്നും പറയാൻ പാടില്ലല്ലോ! മുണ്ടിക്കൂടാ!തീർന്നില്ല, “എൻ സ്വദേശം കാണ്മതിനായി ബന്ധപ്പെട്ടോടീടുന്നു ” എന്നതിനു പകരം ഞാൻ തനിയെ പോകുന്നു” എന്നും വയലാർ തനിക്കാക്കിക്കളഞ്ഞു!

ഇനി ഈണത്തേപ്പറ്റി, “ഓ മൈ ഡാർലിംഗ്! ഓ മൈ ഡാർലിംഗ്! ഓ മൈ ഡാര്‍ലിങ്ങ് ക്ലെമൻ്റൈൻ ” എന്ന വിശ്രുത അമേരിക്കൻ നാടോടിക്കാനത്തിന്റെ ഈണമാണ് ഈ പാട്ടിന് യഥാർത്ഥ രചയിതാവ് നൽകിയത്.

ഇന്നത്തെ (11/12/2022) മാതൃഭൂമി യിലെ ‘സമയമാം രഥം ഉരുണ്ടു തുടങ്ങിയിട്ട് ഒന്നേകാൽ നൂറ്റാണ്ട്’ എന്ന ലേഖനത്തിൽ ഇക്കാര്യങ്ങളെല്ലാം കുറിച്ചിട്ടുണ്ട്. നെറ്റിൽ പണ്ടേ ലഭ്യം.ശരിയാണ്, ചില കാര്യങ്ങളൊക്കെ അറിയാതിരിക്കുന്നതാണ് നല്ലത്.

– സൈ