മാർപ്പാപ്പ ചെയ്യുന്നത് ശരിയല്ലെന്ന് പറയുകയോ? അതും ഒരു സ്ത്രീ???അവളുടെ പേര് കാതറിൻ….

തന്റെ എതിർപ്പ് മാർപ്പാപ്പയെ അറിയിക്കുക… അവളുടെ തീരുമാനം ഉറച്ചതായിരുന്നു… വെറും ഇരുപത്തിയൊൻപതാമത്തെ വയസ്സിൽ അതിനവൾ ഇറങ്ങിപ്പുറപ്പെട്ടു… കൂടെയുള്ളവർ അവളെയെതിർത്തു നോക്കി… പക്ഷെ പിന്മാറാൻ കാതറിൻ ഒരുക്കമല്ലായിരുന്നു…

റോമിൽ നിന്ന് മാറി ഫ്രാൻസിലെ അവിഞ്ഞോണിൽ താമസിക്കാനുള്ള പേപ്പസിയുടെ തീരുമാനം… അവളതിനെ ശക്തിയുക്തം എതിർത്തു… ആ ഒരൊറ്റ തീരുമാനത്തെ തുടർന്ന് സഭയിലുണ്ടായ ശക്തമായ ഭിന്നിപ്പും കലഹവും ഒഴിവാക്കാൻ എല്ലാം പഴയത് പോലെ തുടരണം എന്നവൾ വാശി പിടിച്ചു…

മാർപ്പാപ്പാമാരെ കാണുക അത്ര എളുപ്പമല്ലാതിരുന്ന ഒരു കാലം… പക്ഷെ എതിർപ്പുമായി വന്ന സിയന്നയിലെ കാതറിന് മുൻപിൽ അന്നത്തെ മാർപ്പാപ്പ ഗ്രിഗറി പതിനൊന്നാമൻ വാതിലുകൾ കൊട്ടിയടച്ചില്ല… അവളെ ശ്രദ്ധാപൂർവ്വം കേട്ടു… തീരുമാനത്തിൽ നിന്ന് പിന്മാറുന്നത് അത്ര എളുപ്പമല്ലെന്ന് മാർപ്പാപ്പ അവളെ അറിയിച്ചു… പക്ഷെ മുന്നോട്ടു വച്ച കാലു പിന്നോട്ട് വയ്ക്കാൻ അവൾ തയ്യാറായില്ല… നിരന്തരമായി അവൾ മാർപ്പാപ്പയ്ക്ക് കത്തുകളെഴുതി.. ഒടുവിൽ അവളുടെ പരിശ്രമം വിജയം കണ്ടു… 1377 ൽ മാർപ്പാപ്പ റോമിലേക്ക് തിരിച്ചു വന്നു…

ഒരുപക്ഷെ സഭയിൽ സ്ത്രീയുടെ വാക്കുകൾക്ക് വിലയുണ്ടോ എന്ന ചോദ്യത്തിന് ഉത്തരമാണ് ‘റോമിലെ മാർപ്പാപ്പ’ എന്ന് നമ്മള് പറയുന്ന വാക്ക്… സിയെന്നയിലെ കാതറിൻ എന്നൊരു സ്ത്രീ ഇല്ലായിരുന്നെങ്കിൽ റോമിലെ മാർപ്പാപ്പ എന്നതിന് പകരം ‘അവിഞ്ഞോണിലെ പാപ്പാ’ എന്നായിരുന്നേനെ പറയേണ്ടിയിരുന്നത്… ഇന്ന് ആ പുണ്യാളത്തിയുടെ തിരുനാളാണ്… ശക്തയും ധീരയുമായ സിയന്നയിലെ വി. കാതറിന്റെ…

. നേരുന്നു തിരുനാൾ മംഗളങ്ങൾ..

✍🏻 ഫാ. റിന്റോ പയ്യപ്പിള്ളി