കുറച്ച് ഫിസിക്സും കെമിസ്ട്രിയും ബയോളജിയും പഠിക്കുക എന്നാണ് സയന്‍സ് പഠനത്തെക്കുറിച്ചുള്ള പൊതുധാരണ. ഇത് പ്രാഥമികപഠനം മാത്രമായിരിക്കുകയും ശാഖോപശാഖകളായി പിരിഞ്ഞ് വ്യാവസായികപരവും അക്കാദമികവുമായ പല അനുശാസ്ത്രങ്ങളിൽ എത്തുകയും ഇവയിൽ പ്രാവീണ്യം നേടിയവർ വമ്പൻ ജോലി സാധ്യതകളിലേക്ക് വഴിതെളിക്കുന്ന പ്രായോഗിക മേഖലകളിൽ എത്തപ്പെടുകയുമാണിന്ന് എന്നുള്ളത് ആരും അറിയുന്നില്ല.
സയന്‍സ് എന്നാല്‍ മെഡിക്കല്‍ അല്ലെങ്കില്‍ എഞ്ചിനീയറിംഗ് എന്നാണ് പലരും ധരിച്ചു വച്ചിരിക്കുന്നത്. എൻട്രൻസ് പരീക്ഷകൾ മാത്രമാണ് വിദ്യാഭ്യാസത്തിന്റെ ആത്യന്തിക ലക്ഷ്യം എന്ന് വിശ്വസിക്കുന്ന മാതാപിതാക്കൾക്ക് ലോകം ഏതുവഴി തിരിയുന്നു എന്നത് ഒട്ടും പിടിയില്ല. മെഡിക്കൽ / എഞ്ചിനീയറിംഗ് പ്രൊഫഷനുകള്‍ മാത്രമേ ലോകത്ത് വിജയത്തിന്റെ ലക്ഷണമായി കരുതാനാവൂ എന്ന് വിശ്വസിക്കുന്നവർ അടുത്ത തലമുറയോട് ചെയ്യുന്ന അനീതിയാണതെന്ന് അവര്‍ അറിയുന്നില്ല.കാലം മാറി നമ്മള് ആഗോള പൗരന്മാരായി. ടെക്നോളജിയിൽ പ്രാവീണ്യം നേടുന്നവരുടെ ലോകമാണ് വരാൻ പോകുന്നത്…
..ജലീഷ് പീറ്റര്‍