December 1.
വർഷത്തിന്റെ അവസാന മാസം ക്രിസ്റ്മസിനുള്ള ഒരുക്കത്തിന്റെ – 25 നോമ്പിന്റെ ആദ്യ ദിനം
കാലം മാറി , വിശ്വാസവും ആചാരങ്ങളും ചോദ്യം ചെയ്യപ്പെട്ടു തുടങ്ങി ക്രിസ്തുവിൽ വിശ്വസിക്കുന്നവനും ഒഴുക്കിനൊപ്പം നീന്താൻ തുടങ്ങി ; കാലത്തിനൊപ്പം ഓടാൻ പഠിച്ചപ്പോൾ അവഗണിക്കപ്പെട്ടതു കാലിത്തൊഴുത്തിൽ പിറന്നവൻ തന്നെ ഒരുങ്ങുകയാണ് നാം –ഒന്നും ഇല്ലാതെ വന്നിട്ടും എല്ലാത്തിന്റേം രാജാവായവനെ സ്വീകരിക്കാൻ ഒരുക്കം ഉള്ളത്തിൽ നിന്നാവട്ടെ ; ഉയിരിന്റെ ഉടയവനെ സ്വീകരിക്കാൻ ഉള്ളതെ ശുദ്ധീകരിക്കാം അവഹേളിക്കപ്പെടുന്നവനിൽ , അവഗണിക്കപ്പെടുന്നവനിൽ ജീവിതത്തിൽ ആനന്ദം കണ്ടെത്താം തിരു പിറവി യഥാർഥ സന്തോഷം നമ്മിലും സമാധാനം നമ്മിലൂടെ സമൂഹത്തിലും സംജാതമാകാൻ കാരണമാകട്ടെ അതിനായി ഒരുങ്ങാം ; തിരിച്ചറിവിലൂടെ പ്രതികരണത്തിലേക്ക് –സാക്ഷ്യ വത്കരണത്തിലേക്കു മുന്നേറാം.
വിട്ടുകൊടുക്കലിന്റെയും പരാജയത്തിന്റെയും മധുരം നുകരാൻ, സഹിഷ്ണതയോടെയും അനുഭാവത്തോടെയും സഹോദരനെ അംഗീകരിക്കാൻ കാലിത്തൊഴുത്തിലെ ഇല്ലായ്മയെ ഉള്ളായ്മയാക്കി മാറ്റിയവനിൽ നിന്നും പഠിക്കാം.കാലിത്തൊഴുത്തിൽ പിറന്നവന്റെ സമാധാനം ഏവരിലും നിറയട്ടെ
Ben Fr