എറണാകുളം അങ്കമാലി അതിരൂപതാംഗമായ ബഹുമാനപ്പെട്ട ജോസഫ് പുഞ്ചപുതുശ്ശേരി അച്ചൻ വാർദ്ധക്യസഹജമായ രോഗങ്ങളാൽ ഞായറാഴ്ച (3.10. 2021) രാവിലെ കർത്താവിൽ നിദ്ര പ്രാപിച്ചു. 87 വയസ്സായിരുന്നു.

മൃതദേഹം തിങ്കളാഴ്ച (04.10. 2021) രാവിലെ 8.30മണി മുതൽ 9.30 വരെ കിഴക്കമ്പലം സെന്റ് ആൻറണിസ് ഫൊറോന പള്ളിയിലും 9.45 മുതൽ 12.30 മണി വരെ ഞാറല്ലൂരിലുള്ള വസതിയിലും പൊതുദർശനത്തിന് വയ്ക്കും.

വീട്ടിൽ നിന്ന് മൃതസംസ്കാരശുശ്രൂഷയുടെ ഒന്നാം ഭാഗം തുടങ്ങി 1 മണിയോടുകൂടി ഞാറല്ലൂർ പള്ളിയിൽ എത്തിക്കും. ഉച്ചകഴിഞ്ഞ് 3 മണിക്ക് ഞാറല്ലൂർ സെന്റ് ജോസഫ് പള്ളിയിൽ വച്ചു വിശുദ്ധ കുർബാനയോടുകൂടി തിരുക്കർമ്മങ്ങൾ ആരംഭിക്കും. അഭിവന്ദ്യ മാർ ആന്റണി കരിയിൽ പിതാവ് തിരുക്കർമ്മങ്ങൾക്ക് മുഖ്യകാർമികത്വം വഹിക്കും. സമാപനശുശ്രൂഷയ്ക്ക് കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി പിതാവ് കാർമികത്വം വഹിക്കും.

1964 ഡിസംബർ 31-ന് അഭിവന്ദ്യ കാർഡിനൽ ജോസഫ് പാറേക്കാട്ടിൽ പിതാവിൽ നിന്നു പൗരോഹിത്യം സ്വീകരിച്ച ജോസഫച്ചൻ കാഞ്ഞൂർ ഇടവകയിൽ അസിസ്റ്റന്റ് വികാരിയായും ഏലൂർ, ഫോർട്ട്കൊച്ചി, സൗത്ത് വാഴക്കുളം, പെരുമ്പാവൂർ, ഇളംകുളം, ചുണങ്ങംവേലി, ഐമുറി, താന്നിപ്പുഴ, പാതാളം, കിഴക്കമ്പലം, കൈപ്പട്ടൂർ, കാർഡിനൽ നഗർ, എൻ.ജി.ഒ ക്വാർട്ടേഴ്‌സ്, ഞാറല്ലൂർ എന്നീ ഇടവകകളിൽ വികാരിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

പുഞ്ചപുതുശ്ശേരി വീട്ടിൽ പരേതരായ ചാക്കോയും അന്നവുമാണ് മാതാപിതാക്കൾ. സഹോദരങ്ങൾ: പൗലോസ്, ചെറിയാൻ, മത്തായി, സിസിലി, സിസ്റ്റർ മാർട്ടിൻ SABS.

NB: കോവിഡ് പ്രോട്ടോകോൾ മൂലം മൃതസംസ്കാരശുശ്രൂഷയിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ പരിമിതികൾ ഉള്ളതിനാൽ ബഹുമാനപ്പെട്ട അച്ചന്മാർ സൗകര്യപ്രദമായ ഏതെങ്കിലും സമയത്ത് വന്നു പ്രാർത്ഥിക്കുന്നതായിരിക്കും ഉചിതം.

ഫാ. ജസ്റ്റിൻ കൈപ്രൻപാടൻ

Archdiocesan Internet Mission