ടോക്കിയോ: ഭാരദ്വഹനത്തിലൂടെ ഇന്ത്യ ടോക്കിയോ ഒളിമ്പിക്സിൽ ആദ്യ മെഡല്‍ നേടി. 49 കിലോഗ്രാം വിഭാഗത്തില്‍ മീരാഭായ ചാനുവാണ് വെള്ളി മെഡല്‍ നേടി ചരിത്രം നേട്ടം ഇന്ത്യയ്ക്ക് സമ്മാനിച്ചത്. സ്നാച്ചില്‍ 87 കിലോഗ്രാം ഭാരമുയര്‍ത്തിയാണ് ചാനു മെഡല്‍ നേടിയത്.
ഹമാര മിരചേട്ടനെക്കാൾ കൂടുതൽ വിറക് കെട്ട് ചുമന്ന് കിലോമീറ്ററുകൾ താണ്ടി വീട്ടിലെത്തിച്ച മീര ഭായ് ചാനു. ഭാരോദ്വഹത്തിലേക്ക് ചുവടു വച്ചത് അങ്ങനെയാണ്. 2016ലെ റിയോ ഒളിംപിക്സിൽ പുറത്തായതിനു പിന്നാലെ മാനസികമായി തകർന്ന മിരഭായ്. സായിയിലെ മനശാസ്ത്രജ്ഞരുടെ സഹായത്തോടെ മനോബലം വീണ്ടെടുത്തു വീണ്ടും പോരാട്ടം.

കോമൺവെൽത്ത് ഗെയിംസിൽ സ്വർണം. ടോക്കിയോയിൽ വെള്ളി. അമേരിക്കയിലെ 50 ദിവസത്തെ പരിശീലനം നേട്ടമായെന്ന് മിര.2000 സിഡ്നി ഒളിംപിക്സിൽ കർണം മല്ലേശ്വരി നേടിയ വെങ്കലത്തിനു ശേഷമുള്ള മെഡൽ നേട്ടം.

ജീനാ പോൾ

