ലോക ലഹരി വിരുദ്ധ ദിനമാണിന്ന്. ലഹരികളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കു വച്ചു കൊണ്ട് ജീവനുകൾ സംരക്ഷിക്കുക എന്നതാണ് ഇത്തവണത്തെ ലഹരി വിരുദ്ധ ദിനത്തിൻ്റെ മുദ്രാവാക്യം.ലഹരികൾ മനുഷ്യജീവന് അപകടകരമായിത്തീരുന്നത് എങ്ങനെയെന്നും അവയിൽ നിന്നു മുക്തി നേടാനുള്ള മാർഗങ്ങൾ എന്തെല്ലാമെന്നും കൂടുതൽ ഊർജ്ജസ്വലതയോടെ സമൂഹത്തെ ബോധവൽക്കരിക്കേണ്ടതുണ്ട്.

വളർന്നു വരുന്ന തലമുറയെ ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകിക്കൊണ്ട് ലഹരി വിമുക്തമായ ഭാവി കേരളം വാർത്തെടുക്കാൻ സാധിക്കണം. സർക്കാർ തലത്തിൽ നടക്കുന്ന ബോധവൽക്കരണ പരിപാടികൾ കൊണ്ട് മാത്രം അതിന് കഴിയില്ല. യുവജന സംഘടനകളും സന്നദ്ധ സംഘടനകളും അക്കാര്യം ഉത്തരവാദിത്വമായി ഏറ്റെടുക്കണം.

ലഹരികളുടെ ഉപയോഗം സൃഷ്ടിക്കുന്ന ആഘാതം വ്യക്തികളുടെ തലത്തിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല. അതൊരു സാമൂഹിക വിപത്താണ്. അതിനെതിരെ ജനങ്ങളെ ബോധവൽക്കരിക്കാനും, നിയമ വിരുദ്ധമായ ലഹരി വിൽപനയും ഉപഭോഗവും കർശനമായി തടയാനും സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഈ ലഹരി വിരുദ്ധ ദിനത്തിൽ ആ ലക്ഷ്യം കൈവരിക്കാൻ ഒരുമിച്ച് നിൽക്കുമെന്ന് നമുക്ക് തീരുമാനിക്കാം. ആരോഗ്യമുള്ള സമൂഹം വാർത്തെടുക്കാം.

നിങ്ങൾ വിട്ടുപോയത്