കാലികൾ വൈക്കോലിനായി തലനീട്ടുന്നിടത്ത്
ലോകത്തിനു മുഴുവൻ അപ്പമായി ഒരു ജീവൻ!
വെളിപാടിന്റെ വെളിച്ചം ലഭിച്ചവർ അവനെ
തേടിയെത്തുകയും
അവന്റെ മുൻപിൽ മുട്ടുകുത്തുകയും ചെയ്യുന്നു…
അവന്റെ സാന്നിധ്യംജീവിതത്തിന്റെ ഇരുണ്ട ഇടനാഴികളിൽ നിത്യതയുടെ വെളിച്ചം പരത്തുന്നു!മാലാഖമാരുടെ നേർത്ത സംഗീതം ഹൃദയങ്ങളെ സ്നേഹാർദ്രമാക്കുന്നു!ആട്ടിടയർ അവനെ തേടിയെത്തുന്നു!
ലോകം തീർത്തും പരിത്യക്തമല്ലഅപരിമേയനും അദൃശ്യനുമായവൻപരിമിതികളിൽ സന്നിഹിതനായി മറഞ്ഞിരിക്കുകയുംഅടയാളങ്ങളിലൂടെ വെളിപ്പെടുകയും ചെയ്യുന്നു!ഒപ്പം നടക്കുന്ന സ്നേഹസാന്നിധ്യമായ്ജീവിതങ്ങളെ അവൻ തൊട്ടുണർത്തുന്നു!
അവൻ ശരീരത്തെ ആത്മാവിന്റെ കൂദാശയാക്കുന്നു!ആറടിമണ്ണിൽ ഒടുങ്ങാത്ത പ്രത്യാശയെ യാഥാർത്ഥ്യമാക്കുന്നു!ഒടുവിൽ, ഞാനെന്റെ മൺകൂട് വിട്ടു പറന്നുപോകുന്ന നാൾ അടയാളങ്ങളിൽ ഞാനറിഞ്ഞ സാന്നിധ്യംനിത്യതയിൽ സത്യമായെന്നെ ഗ്രസിക്കുമെന്നുറപ്പു നൽകുന്നു!
എല്ലാവർക്കും ക്രിസ്മസ് പുതുവത്സര ആശംസകൾ!
Wish You All A Merry Christmas and A Happy New Year!
ഫാ .വർഗീസ് വള്ളിക്കാട്ട്