നമ്മുടെ നാടിന്റെ സാമൂഹിക പശ്‌ചാത്തലമ നുസരിച്ച് വിവാഹമെന്നത് വിവാഹാർഥിയുടെതെന്ന പോലെ മാതാപിതാക്കളുടെയും സ്വപ്നമാണ്. ഏറെ നാളത്തെ കാത്തിരിപ്പിനും ആലോ ചനയ്ക്കും ഒടുവിലാണ് ഒരു കുടുംബം രൂപം കൊള്ളുന്നത്. രണ്ടു ദശാബ്‌ദം മുൻപു വരെ പുര നിറഞ്ഞു നിൽക്കുന്നവൾ എന്നു കേട്ടു ശീലിച്ച മലയാളികൾ ഈയടുത്തായി പുരനിറഞ്ഞു നിൽക്കുന്നവന്റെ മനോവികാരങ്ങളിലേക്ക് മാറി ചിന്തിക്കാൻ തുടങ്ങിയിട്ടുണ്ട്.

ആൺകുട്ടികളുടേയും പെൺകുട്ടികളുടേയും വിവാഹപ്രായം 21 വയസ്സായി ഏകീകരിക്കണമെന്ന ചർച്ച അഖിലേന്ത്യാ തലത്തിൽ കൊഴുക്കു മ്പോഴും മുസ്ലിം സമുദായമൊഴികെ ഭൂരിഭാഗം ആളുകളുടേയും വിവാഹപ്രായം കഴിഞ്ഞ രണ്ടര പതിറ്റാണ്ടിനു മുൻപും ആണ്കുട്ടികളുടേത് 27 -30 ന് ഇടയിലും പെൺകുട്ടികളുടേത് 20-23 വയ സ്സിനിടയിലും ആയിരുന്നുവെന്നതാണ് യാഥാർഥ്യം വിദ്യാഭ്യാസം പൂർത്തീകരിച്ച് ജോലിപരമായും സാമ്പത്തിക പരമായും പക്വതയിലെത്തുമ്പോഴാണ് യുവാക്കളുടെ വീട്ടുകാർ കല്യാണത്തെപ്പറ്റി ചിന്തിക്കാറ്. പെൺകുട്ടികളുടെ കാര്യമാണെങ്കിൽ സാമാന്യം വിദ്യാഭ്യാസവും പക്വതയും അവർക്കുണ്ടാകണമെന്ന് രക്ഷിതാക്കൾ ആഗ്രഹിക്കുന്നു. അതുപോലെതന്നെ ഭർത്താവും ഭാര്യയും തമ്മിൽ നാലഞ്ചു വയസ് വ്യത്യാസമെന്നത് കാരണവർമാർക്ക് അൽപം നിർബന്ധ ബുദ്ധിയുള്ള കാര്യവുമായിരുന്നു.
വിവാഹത്തിലേർപെടുന്ന യുവതീയുവാക്കൾ സമപ്രായക്കാരാകുന്നു (ഏതാണ്ട് 23-27 വയസ്) എന്നത് ഈ പതിറ്റാണ്ടിൻ്റെ സവിശേഷതയാണ്. നേരത്തെ ജോലിക്കു വേണ്ടിയും സാമ്പത്തികപരമായ പക്വതയ്ക്കു വേണ്ടിയുമുണ്ടായിരുന്ന ആൺകുട്ടികളുടെ കാത്തിരിപ്പ് ഒരു പരിധിവരെ നമ്മുടെ പുതുതലമുറയിൽ കാണപ്പെടുന്നില്ലെന്നതും യാഥാർഥ്യമാണ്. പരമ്പരാഗതമായി പെ ൺമക്കളുടെ വിവാഹമായിരുന്നു മാതാപിതാക്ക ളുടെ കുടുംബ നിർവഹണ കടമകളിൽ പ്രാമുഖ്യമുള്ളതെന്ന് മാതാപിതാക്കൾ കരുതിയിരുന്നതെ
ങ്കിൽ ഇന്ന് ആൺമക്കളുടെ വിവാഹവും അവരുടെ ഭാരിച്ച ഉത്തരവാദിത്വങ്ങളിലൊന്നായി വ്യവ സ്‌ഥാപിക്കപ്പെട്ടുക്കഴിഞ്ഞു.
അനൗദ്യോഗിക കണക്കുകൾ പ്രകാരം കേ രളത്തിൽ വിവാഹ പ്രായമായിട്ടും വിവാഹാന്തസിലേക്കു പ്രവേശിക്കാനാകാത്ത നാലുലക്ഷത്തോളം പുരുഷന്മാരുണ്ടെന്നത് ഞെട്ടിപ്പിക്കുന്ന താണ്. വിവാഹത്തിനായി കാത്തിരിക്കുന്ന ആൺകുട്ടികളിൽ ഭൂരിഭാഗത്തിൻറേയും പ്രായം 30നും 45നും ഇടയിലാണെന്നത് ഗൗരവതരം തന്നെ.
ആൺകുട്ടികൾ പത്താം ക്ലാസ്റ്റിനും പ്ലസ് ടുവിനുശേഷ കൃഷിയുൾപ്പടെ പരമ്പരാഗത തൊഴിലിൽ വ്യാപരിക്കുകയോ പെട്ടന്ന് ജോലി കണ്ടെത്തുന്നതിനുള്ള തൊഴിലധിഷ്‌ഠിത കോഴ്സുകളിൽ ചേരുകയോ ചെയ്യുന്നു. നല്ല സാമ്പത്തിക സുസ്‌ഥിരതയുള്ള കുടുംബങ്ങളിലേക്ക് പെൺമക്കളെ വിടണമെന്നാഗ്രഹിക്കുന്ന മാതാപിതാക്കൾ സ്വാഭാവികമായും പെൺമക്കളെ തുടർപഠനത്തിന് അയക്കുന്നു. പെൺകുട്ടികളിൽ ബഹു ഭൂരിപക്ഷവും ചുരുങ്ങിയ പക്ഷം ബിരുദാനന്ത ബിരുദം പൂർത്തിയാക്കുകയോ ഏതെങ്കിലും പ്രഫഷണൽ ബിരുദം നേടുകയോ പതിവാണ്. ആൺ കുട്ടികളെപ്പോലെ തന്നെ കുടുംബത്തിന്റെ നെടുംതൂണായി മാറുന്ന ചില പെൺകുട്ടികളുമുണ്ടെന്ന സത്യം വിസ്‌മരിക്കുന്നില്ല. പക്ഷേ പല വിവാഹാലോചന സമയത്ത് യുവാക്കൾ മെച്ചപ്പെട്ട സാമ്പത്തിക സൗകര്യങ്ങളും ജി വിക്കാനുള്ള ചുറ്റുപാടും ഉണ്ടായിരുന്നാൽ കുടി വിദ്യാഭ്യാസയോഗ്യത കുറവെന്ന പേരിൽ വിവാഹ മാർക്കറ്റിൽ പുറന്തള്ളപ്പെട്ടു പോകാൻ ഇതിടയാക്കുന്നു.
പ്രായം കൂടുന്തോറും ജീവിതത്തിൽ പരിചിത മല്ലാത്ത മറ്റൊരു വ്യക്‌തിയുമായും മറ്റൊരു കുടുംബവുമായും ഒത്തൊരുമയിൽ ചേർന്നു പോകാനുള്ള മെയ്‌വഴക്കം നഷ്‌ടപ്പെടുക സ്വാഭാവികമാണ്. ഒരു സ്ത്രീ അമ്മയാകുന്നതിനുള്ള ഏറ്റവും നല്ല പ്രായം 20-25 ആയിരിക്കെ ഇതിൽ വരുന്ന വലിയ വ്യതിയാനങ്ങൾ അവരുടെ പ്രത്യു ത്പാദനശേഷിയെപ്പോലും ദോഷകരമായി ഭവിക്കാം. ഒരു നിശ്ചിത പ്രായത്തിനു മുകളിലുള്ള സ്ത്രീകൾ (35നു മുകളിൽ) ഗർഭവതികളാകുമ്പോൾ അവർ നേരിടുന്ന മാനസിക പിരിമുറു ക്കങ്ങൾ ഗൗരവതരമാണ്. മാത്രവുമല്ല. മക്കളുടെ വിവാഹം നടത്തുന്ന സമയത്തുള്ള മാതാ പിതാക്കളുടെ പ്രായം 65നു മുകളിലാകുന്നത് ആശാസ്യവുമല്ല.
നമ്മുടെ ഉന്നതവിദ്യഭ്യാസസ്‌ഥാപനങ്ങളിൽ മൂന്നിലൊന്നുപോലും ആൺകുട്ടികളി ല്ലെന്നതും പല പ്രഫഷണൽ കോഴ്‌സുകളിലും ആൺകുട്ടികളുടെ എണ്ണം വിരലിലെണ്ണാവുന്നതാണെന്നതും കണക്കിലെടുക്കേണ്ടതുണ്ട്. പെൺപള്ളിക്കൂടങ്ങൾ ആരംഭിച്ച് നാം നേടി യെടുത്ത സ്ത്രീ പ്രതിനിധ്യം ഇപ്പോൾ അനി വാര്യമായിരിക്കുന്നത് ആൺകുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനാണെന്ന കാര്യം പറയാതെ വയ്യ. ആൺകുട്ടികൾ യഥാസമയം വിവാഹിതരായിരുന്നെങ്കിൽ ഉണ്ടാകുമായിരുന്ന കുടുംബവും കുടുംബ പശ്ച്ചാത്തലവും അവരുടെ കുട്ടികളെയും കൂടി കണക്കിലെടുക്കുമ്പോൾ വലിയൊരു തലമുറ നഷ്ടം കൂടിയാണ് നാം അഭിമുഖീകരിക്കുന്നത്.
ഡോ. ഡെയ്‌സൻ പാണേങ്ങാടൻ
(തൃശ്ശൂർ സെന്റ്. തോമസ് കോളജ് അസിസ്‌റ്റന്റ് പ്രഫസറാണ് ലേഖകൻ)
