മാസ്കുലാർ ഡിസ്ട്രോഫി (MD), സ്പൈനൽ മസ്കുലർ അട്രോഫി (SAM) ബാധിതരായ വ്യക്തികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന “MIND” എന്ന സംഘടനയിലെ ശാരീരിക വേദനകളും പരിമിതികളും മറന്ന് ചിത്രങ്ങൾ വരയ്ക്കുന്ന പതിനഞ്ചോളം കലാകാരന്മാർ ക്യാൻവാസ് 21 ൽ തങ്ങളുടെ സൃഷ്ടികളുമായി എത്തുന്നു.
ഈ കലാകാരന്മാരുടെ ഉള്ളിലെ ആകുലതകളും പ്രത്യാശയും കോവിഡ് നേർക്കാഴ്ചകളുമൊക്കെ ചിത്രങ്ങളായി രൂപപ്പെടുന്നത് കോവിഡ് അതിജീവനത്തിന് കൂടുതൽ കരുത്തുപകരും എന്ന ലക്ഷ്യത്തോടെയാണ് “ക്യാൻവാസ് 21”
എന്ന പേരിൽ ഓൺലൈൻ ഇൻറർ ഡിനോമിനേഷൻ ചിത്രപ്രദർശനം
സംഘടിപ്പിക്കുന്നതെന്ന് ലൂഥറൻ സ്പേസിൻ്റെ മുഖ്യസംഘാടകനായ ഫാ .സന്തോഷ് രാജ് പറയുന്നു.
മെയ് 23 വൈകുന്നേരം 7മണിക്ക്
കേരള ലളിതകലാ അക്കാദമി ചെയർമാൻ നേമം പുഷ്പരാജ് ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്യും. ഫാ.ബോബി ജോസ് കട്ടിക്കാട് മുഖ്യ സന്ദേശകനായി എത്തുന്ന ചിത്രപ്രദർശനത്തിൽ അൻപതിലേറെ ചിത്രകാരന്മാരുടെ നൂറോളം ചിത്രങ്ങൾ പ്രദർശിപ്പിക്കപ്പെടുന്നു.
കലാപ്രവർത്തനങ്ങളിലൂടെ സമാധാനം എന്ന ഉദ്ദേശത്തോടെ പ്രവർത്തിക്കുന്ന പുരോഹിതന്മാരുടെ സംഘടനയായ ‘CARP’-ലെ കലാകാരന്മാരും ‘ക്യാൻവാസ് 21’ നോട് കൈകോർക്കുന്നു.
ലൂഥറൻ സ്പേസിൻ്റെ യൂട്യൂബ് ചാനൽ വഴിയും ഫേസ്ബുക്ക് പേജ് വഴിയുമായിരിക്കും ചിത്രപ്രദർശനം ആസ്വാദകരിൽ എത്തുന്നത്.