പഞ്ചേന്ദ്രിയങ്ങളിലൂടെ ഈശോയെ ശിഷ്യൻമാർ അനുഭവിച്ചറിഞ്ഞതു പോലെ തന്നെ കൂദാശകളിലൂടെ ഈശോയെ അറിഞ്ഞും അനുഭവിച്ചും കൃപകൾ സ്വീകരിച്ചും ക്രിസ്തുവിൽ ളള്ള ജീവിതം ആണ് കൗദാശിക ജീവിതം . ഇത് നിത്യജീവനിലേയ്ക്കുളള ഉറപ്പുള്ള വഴിയുമാണ്.
ഈശോയുടെ പരസ്യജീവിത കാലത്ത്, “കര്‍ത്താവിന്റെ ശക്‌തി” ഈശോയിൽ ഉണ്ടായിരുന്നു എന്നും (ലൂക്കാ 5 : 17) ഈശോയുടെ വാക്കുകളിലൂടെയും (ലൂക്കാ 5:20) സ്പർശനത്തിലൂടെയും ( ലൂക്കാ 5:13) പ്രവ്യത്തികളിലൂടെയും (യോഹന്നാൻ 6:11) പ്രവഹിച്ച “കർത്താവിന്റെ ശക്തിയാൽ” അവിടുന്നു പാപങ്ങൾ മോചിക്കുകയും രോഗങ്ങൾ…