വീട്ടിൽ ജപമാല ചൊല്ലി കാത്തിരിക്കുന്ന അമ്മയാണ് ഓരോ സന്യസ്ത വൈദികരുടെയും ശക്തി.
ലോക്ക് ഡൗണിന്റെ വിരസതയിലും പോലീസിന്റെ ചെക്കിങ് പ്രതീക്ഷിച്ചുകൊണ്ടും മഞ്ഞുമ്മലിലെ കർമലീത്തക്കാരുടെ ആശ്രമ ദേവാലയത്തിലേക്ക് ഒരു യാത്ര നടത്തി. കോവിഡ് മൂലം മരിച്ച കൂട്ടുകാരൻ മാത്യു അച്ചന് അന്ത്യാഞ്ജലി അർപ്പിക്കുന്നതിനാണ് പോയത്. അവിടെ ചെന്നപ്പോൾ കണ്ടത് ഒറ്റയ്ക്കിരുന്ന് കരയുന്ന അച്ചന്റെ അമ്മയെയാണ്. മൂന്നാർകാരിയായ…