മലയാളികളുടെ ഇടയിൽ പാപ്പയുടെ റേഡിയോ എന്നറിയപ്പെടുന്ന വത്തിക്കാൻ റേഡിയോയിൽ മലയാളം വിഭാഗം കൈകാര്യം ചെയ്തിരുന്ന ഫാ. വില്യം നെല്ലിക്കല്‍ പന്ത്രണ്ടു വര്‍ഷത്തെ സേവനത്തിനുശേഷം വിരമിച്ചു.
ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ കാലഘട്ടത്തിലാണ് വില്യം അച്ചൻ വത്തിക്കാനിലെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 12 വർഷത്തെ വത്തിക്കാനിലെ സേവനത്തിന് ശേഷം മാതൃരൂപതയായ വരാപ്പുഴ അതിരൂപതയിൽ അജപാലന ശുശ്രൂഷക്കായി തിരികെ പോകാനാണ് അച്ചൻ തീരുമാനിച്ചിരിക്കുന്നത്. ആധുനിക മാധ്യമകാലഘട്ടത്തിൽ മലയാളം വിഭാഗത്തിൽ സംഗീത സാംസ്കാരിക…