തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ലത്തീൻ അതിരൂപത ഔദ്യോഗിക നിലപാട് വ്യക്തമാക്കിയിട്ടില്ല: അതിരൂപതാ പി.ആർ.ഓ, മോണ്‍. സി. ജോസഫ്
തിരുവനന്തപുരം: ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിനോട അനുബന്ധിച്ച് തിരുവനന്തപുരം അതിരൂപതാതിര്‍ത്തിയില്‍ വരുന്ന നിയോജക മണ്ഡലങ്ങളെക്കുറിച്ചോ സ്ഥാനാര്‍ത്ഥികളെക്കുറിച്ചോ ലത്തീന്‍ അതിരൂപത ഔദ്യോഗികമായി യാതൊരു നിലപാടും ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്ന് അതിരൂപതാ വക്താവ് ഫാ. സി. ജോസഫ് അറിയിച്ചു. സഭയുടെ ഔദ്യോഗിക നിലപാടുകള്‍ വ്യക്തമാക്കേണ്ടത് അതിരൂപതാധ്യക്ഷനും, സഹായമെത്രാനും,…