കര്‍ത്താവിന്റെ സൗഹൃദം അവിടുത്തെ ഭയപ്പെടുന്നവര്‍ക്കുള്ളതാണ്,അവിടുന്നു തന്റെ ഉടമ്പടി അവരെ അറിയിക്കും. (സങ്കീര്‍ത്തനങ്ങള്‍ 25: 14)|The friendship of the Lord is for those who fear him, and he makes known to them his covenant. (Psalm 25:14)
ദൈവഭയം എന്നത് സ്നേഹത്തോടെ തന്നെ സൃഷ്ടിക്കുകയും കരുണയോടെ പരിപാലിക്കുകയും സദാ സമയം കാത്തുരക്ഷിക്കുകയും ചെയ്യുന്ന ദൈവത്തോടുള്ള ഭക്ത്യാദരവാണ്. തെറ്റുചെയ്താൽ ശിക്ഷിക്കാൻ ഒരുങ്ങിയിരിക്കുന്ന ഒരാളാണ് ദൈവം എന്ന അവബോധത്തിൽ നിന്നും ഉണ്ടാകുന്ന പേടിയല്ല ദൈവഭയം. . ദൈവഭയം ഇല്ലാതാകുമ്പോഴാണ് നമ്മൾ പേടിക്കേണ്ടത്. ദൈവഭയം…