സഭയുടെ ആഘോഷം പരിശുദ്ധ കുര്‍ബ്ബാനയുടെ കൂട്ടായ്മയാണ്. അത് യേശുവിന്‍റെ പരമയാഗമാണ്.
അവിടെ നാം ദൈവത്തെ സ്തുതിക്കുകയും ആരാധിക്കുകയും, അവിടുത്തേയ്ക്ക് നന്ദിയര്‍പ്പിക്കുകയും ചെയ്യുന്നു. സഭ, സഭയാകുന്നത് പരിശുദ്ധ കുര്‍ബ്ബാനയുടെ കൂട്ടായ്മയിലാണ്. അതിനാല്‍ കുര്‍ബ്ബാനയുടെ കൂട്ടായ്മയും സല്‍പ്രവൃത്തികളും ക്രിസ്തുവിന്‍റെ സഭയുടെ അടയാളമാണ്. അത് ദൈവരാജ്യത്തിന്‍റെ നവമായ അടയാളമാണെന്ന് പാപ്പാ ഫ്രാന്‍സിസ്.