എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന യഥാര്‍ഥ വെളിച്ചം ലോകത്തിലേക്കു വരുന്നുണ്ടായിരുന്നു. (യോഹന്നാന്‍ 1: 9)|The true light, which gives light to everyone, was coming into the world. (John 1:9)
ലോകത്തിലേക്ക് വന്ന യഥാർത്ഥ വെളിച്ചമായിരുന്നു യേശുക്രിസ്തു. നീതിമാന്മാരെ തേടി അല്ല പാപികളെ തേടിയാണ് അവൻ എത്തിയത്, കാരണം യഥാർത്ഥ സ്വർഗ്ഗീയ വെളിച്ചം പാപികൾക്ക് ആവശ്യമായിരുന്നു. ദൈവപുത്രൻ ആയിട്ടുകൂടി, ദൈവികമായിട്ടുള്ള യാതൊരു സ്വഭാവ സവിശേഷതകളും കാണിക്കാതെ, തന്നെ തന്നെ ശൂന്യനാക്കി, ദാസന്റെ രൂപം…