ക്രിസ്‌തു നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി മരിക്കുകയും സംസ്‌കരിക്കപ്പെടുകയും എഴുതപ്പെട്ടിരുന്നതുപോലെ മൂന്നാംനാള്‍ ഉയിര്‍പ്പിക്കപ്പെടുകയും ചെയ്‌തു.(1 കോറിന്തോസ് 15 : 4)|He was buried, that he was raised on the third day in accordance with the Scriptures,(1 Corinthians 15:4)
ജീവനെ നശിപ്പിക്കുന്ന നിഷേധാത്മക ശക്തികള്‍ക്കു ഒരു മുന്നറിയിപ്പാണ് പുനരുത്ഥാനം. മരണത്തിനു അടിമപ്പെടാതെ അതിനെ അതിജീവിക്കുകയാണ് കര്‍ത്താവ് ചെയ്തത്. ആത്യന്തികമായി മരണത്തിന്റെ ശക്തികളുടെ മേല്‍ വിജയം വരിക്കാന്‍ സാധിക്കുമെന്നുള്ള സന്ദേശമാണ് ഉയിര്‍പ്പിലൂടെ ലഭിക്കുന്നത്. ഇന്നു മനുഷ്യര്‍ നിരാശയിലും ആശങ്കയിലും ആയിരിക്കുമ്പോള്‍ കര്‍ത്താവ് കൂടെയുണ്ട്…