Tag: Thanks be to my Christ who has waited for my soul living with a transplanted kidney for the past twenty years!

കഴിഞ്ഞ ഇരുപതോളം വർഷങ്ങളായി ഒരു ട്രാൻസ്പ്ളാന്റ് കിഡ്നിയുമായി ജീവിക്കുന്ന എന്റെ പ്രാണനെ കാത്ത എന്റെ ക്രിസ്തുവിന് കൃതഞ്ജതാ സ്തോത്രം!

രണ്ടു ദിവസമായി ആശുപത്രിയിലായിരുന്നു. എന്റെ ഒരേയൊരു കിഡ്നിയിൽ ചില മുഴകൾ രൂപം പ്രാപിച്ചിരിക്കുന്നു. ക്രിയാറ്റിനിന്റെ അളവിൽ വർദ്ധന. ബയോപ്സി എടുക്കാൻ ബയോപ്സി ടേബിളിൽ കിടത്തിയപ്പോഴാണ് ഡോക്ടർമാർ തിരിച്ചറിഞ്ഞത് – കനത്ത ആന്തരിക രക്തസ്രാവത്തിന് സാധ്യതയുണ്ട്. അപകടം മണത്ത ഡോക്ടർമാർ ബയോപ്സി ഉദ്യമം…