മനുഷ്യന്‍ നിഴല്‍ മാത്രമാണ്,അവന്റെ ബദ്‌ധപ്പാടു വെറുതെയാണ്,മനുഷ്യന്‍ സമ്പാദിച്ചുകൂട്ടുന്നു; ആരനുഭവിക്കുമെന്ന് അവന്‍ അറിയുന്നില്ല. (സങ്കീര്‍ത്തനങ്ങള്‍ 39 : 6) |Surely a man goes about as a shadow! Surely for nothing they are in turmoil; man heaps up wealth and does not know who will gather!(Psalm 39:6)
രക്ഷകനായ യേശുക്രിസ്തുവിലൂടെ നമുക്ക് ലഭ്യമായ ദൈവകൃപയെ മറച്ചുവച്ച് നശീകരണത്തിന്റെ പാതയിലേക്ക് നമ്മെ നയിക്കാൻ ശ്രമിക്കുന്ന ഒട്ടേറെ ശക്തികൾ ഇന്ന് ലോകത്തുണ്ട്. ദൈവമെന്നൊന്നില്ല എന്നു തുടങ്ങി ‘ഈ ലോകത്തിലെ സൗഭാഗ്യങ്ങളെല്ലാം മതിവരുവോളം ആസ്വദിക്കാതെ മറ്റൊരു ലോകത്തിലെ സൗഭാഗ്യങ്ങൾക്കുവേണ്ടി കാത്തിരിക്കുന്നതിൽ അർത്ഥമില്ല’ എന്നിങ്ങനെയുള്ള നാശത്തിന്റ…