കനൽവഴിയിലെ വിജയഗാഥകൾ
പ്രിയപ്പെട്ട മാതാപിതാക്കളുടെയും അനുജത്തിയുടെയും കുഞ്ഞനുജന്റെയും മൃതശരീരങ്ങള്‍ക്കു മുമ്പില്‍ നില്ക്കുമ്പോള്‍ ബ്രദര്‍ പ്രസാദ് വാഴയ്ക്കാപ്പാറയുടെ ഹൃദയത്തില്‍ നൊമ്പരങ്ങളുടെ തിരമാലകള്‍ ആഞ്ഞടിക്കുന്നുണ്ടായിരുന്നു. എങ്കിലും ഒന്നുറക്കെ കരയാന്‍പോലും കഴിയുമായിരുന്നില്ല. കാരണം അരികില്‍ കരഞ്ഞു തളര്‍ന്ന മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നു. ഈ ഭൂമിയില്‍ അവശേഷിക്കുന്ന ഏക കൂടപ്പിറപ്പ്.…