പ്രതിസന്ധികളില്‍ സഭയ്ക്ക് പ്രതിരോധം തീര്‍ത്ത് വിശ്വാസമൂല്യങ്ങളില്‍ അടിയുറച്ചുനിന്ന് സഭാപ്രവര്‍ത്തനങ്ങളില്‍ പ്രതീക്ഷയും കരുത്തുമേകിയ അല്‍മായ നേതാവായിരുന്നു അഡ്വ. ജോസ് വിതയത്തില്‍ .
കാഞ്ഞിരപ്പള്ളി: സീറോ മലബാര്‍ സഭയുടെ അല്മായ ഫോറം സെക്രട്ടറിയും കേരള സര്‍ക്കാരിന്റെ കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ അംഗവുമായ അഡ്വ. ജോസ് വിതയത്തിലിന്റെ നിര്യാണത്തില്‍ കാഞ്ഞിരപ്പള്ളി രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ അനുശോചിച്ചു. സഭാപ്രവര്‍ത്തനങ്ങളോടൊപ്പം പൊതുസമൂഹത്തിന്റെ വിവിധ തലങ്ങളിലും പ്രകാശം പരത്തുവാന്‍ കഴിഞ്ഞ വ്യക്തിത്വത്തിനുടമയായിരുന്നു…