ഞാന്‍ പിതാവിലും പിതാവ് എന്നിലും ആണെന്ന് ഞാന്‍ പറയുന്നതു വിശ്വസിക്കുവിന്‍. അല്ലെങ്കില്‍ പ്രവൃത്തികള്‍മൂലം വിശ്വസിക്കുവിന്‍. (യോഹന്നാന് 14: 11)|Believe me that I am in the Father and the Father is in me, or else believe on account of the works themselves. (John 14:11)
പിതാവ്, പുത്രൻ, പരിശുദ്ധാൽമാവ് എന്ന ത്രിയേക സത്യത്തെ പ്രസ്തുത വചനത്തിലൂടെ യേശു വെളിപ്പെടുത്തുന്നു. യേശു ശിഷ്യൻമാരോടും, നാം ഓരോരുത്തരോടും ദൈവത്തില്‍ വിശ്വസിക്കുന്നതു പോലെ യേശുവിലും വിശ്വസിക്കാന്‍ ആവശ്യപ്പെടുകയാണ്. കാരണം, പിതാവും യേശുവും ഒന്നു തന്നെയാണ്. യേശുവിലൂടെ പിതാവ് അവരെ വിശ്വാസജീവിതത്തിലെ പ്രയാസങ്ങളും…