യേശു പറഞ്ഞു: സ്‌ത്രീയേ, നിന്റെ വിശ്വാസം വലുതാണ്. നീ ആഗ്രഹിക്കുന്നതുപോലെ നിനക്കു ഭവിക്കട്ടെ. (മത്തായി 15: 28) |Jesus answered her, “O woman, great is your faith! Be it done for you as you desire.(Matthew 15:28)
പ്രാർത്ഥനയ്ക്ക് ദൈവം ഉത്തരം നൽകുന്നില്ല എന്ന ആകുലത ആത്മീയജീവിതത്തിൽ അനുഭവിക്കുന്നവർക്കുള്ള ഉത്തരമാണ് വചനഭാഗത്തിലെ കാനാൻകാരിയായ സ്ത്രീ. തന്നെ സഹായിക്കാൻ ഈശോ കൂട്ടാക്കുന്നില്ല എന്നു തോന്നിയ അവസരങ്ങളിൽപോലും, ആ സ്ത്രീയിലെ വിശ്വാസവും എളിമയും പ്രത്യാശയും സഹനശക്തിയും, മനസ്സുമടുത്ത് യേശുവിൽനിന്നും അകന്നുപോകാതിരിക്കാൻ അവളെ സഹായിച്ചു.…