മാലാഖമാരുടെ നാട്ടിലേക്ക് മമ്മി പോയി…!അത്രമേല്‍ സ്‌നേഹിച്ചിട്ട് യാത്ര പോയ മമ്മിയുടെ ഓര്‍മകള്‍ അനശ്വരപുഷ്പങ്ങളായി ഞങ്ങളുടെ ഹൃദയങ്ങളില്‍ സുഗന്ധം പരത്തുന്നു
ഞങ്ങള്‍ ചെറിയ കുട്ടികളായിരിക്കുമ്പോള്‍ മമ്മി പാടിയിരുന്നൊരു പാട്ടുണ്ടായിരുന്നു: മാലാഖമാരുടെ നാട്ടില്‍ നിന്നും വണ്ടി വന്നു… ആ പാട്ട് ഞങ്ങള്‍ മാലാഖമാരുടെ നാട്ടില്‍ നിന്നും മമ്മി വന്നു… എന്നു മാറ്റി പാടുമായിരുന്നു! മമ്മി നിത്യതയിലേക്ക് വിട പറഞ്ഞു പോയപ്പോള്‍ നെഞ്ചില്‍ ആ പാട്ടിന്റെ…