“അത്ഭുതം എന്ന് പറയുന്നത് വല്ലതും സംഭവിക്കുന്നത് മാത്രമല്ല, ചിലത് സംഭവിക്കാതിരിക്കുന്നതും അത്ഭുതമാണ്. അവരാരും ഷൂട്ട് ചെയ്തില്ല എന്നത് എന്നെപ്പോലും അത്ഭുതപ്പെടുത്തുന്നു”.
അത്ഭുതങ്ങൾ തീർന്നിട്ടില്ല 2008 ലെ റീജൻസിക്കാലം. ദൂരെ ഉദയസൂര്യൻ്റെ നാട്ടിലാണ് ചെന്നുപെട്ടിരിക്കുന്നത്. അരുണാചലിൽ അന്ന് പുതിയ രൂപതകൾ സ്ഥാപിക്കപ്പെട്ടിട്ട് അധികമായിട്ടില്ല. ചാങ്ലാങ്, തിറാപ്പ് മുതലായ ഏഴു ജില്ലകൾ ചേർന്നാണ് മിയാവോ രൂപത രൂപീകരിച്ചിരിക്കുന്നത്. ആളുകൾ കൂടുതലും ഗോത്രവംശജരാണ്. ഇനിയും അറിവിൻ്റെ വെളിച്ചം…