ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ടവരും വാത്‌സല്യഭാജനങ്ങളും പരിശുദ്‌ധരുമെന്ന നിലയില്‍ നിങ്ങള്‍ കാരുണ്യം, ദയ, വിനയം, സൗമ്യത, ക്‌ഷമ എന്നിവ ധരിക്കുവിന്‍.(കൊളോസോസ് 3 : 12)|Put on then, as God’s chosen ones, holy and beloved, compassionate hearts, kindness, humility, meekness, and patience,(Colossians 3:12)
കർത്താവ് തന്റെ ശുശ്രൂഷാ ദൗത്യം എൽപ്പിച്ചിരിക്കുന്നത് മാലാഖമാരെയല്ല. കുറവുകളും ബലഹീനതകളുമുള്ള സാധാരണ മനുഷ്യരെയാണ്. ദൈവ കൃപ മതി സാധാരണക്കാരായ, കുറവുകൾ ഉള്ളവരെയെല്ലാം വിശുദ്ധരാക്കി മാറ്റുവാൻ. മറ്റുള്ളവരോട് കാരുണ്യം, ദയ, വിനയം, സൗമ്യത, ക്ഷമ കാണിക്കണം എന്നുള്ളത് ലോകമെമ്പാടും അംഗീകരിക്കപ്പെടുന്ന ഒരു സാമൂഹികതത്വമാണ്.…