2022 ജൂണ്‍ 5 പെന്തക്കോസ്താ തിരുനാള്‍ മുതല്‍ 2025 ജൂണ്‍ 8 പെന്തക്കോസ്താ തിരുനാള്‍ വരെയായിരിക്കും കേരളസഭയില്‍ നവീകരണ കാലഘട്ടമായി ആചരിക്കുന്നത്.
കേരള സഭാനവീകരണം 2022-2025കെസിബിസി പുറപ്പെടുവിക്കുന്ന സര്‍ക്കുലര്‍ ആഗോള കത്തോലിക്കാസഭയില്‍ 2021 ആഗസ്റ്റ് മുതല്‍ 2023 ഒക്‌ടോബര്‍ വരെയുള്ള കാലഘട്ടം സിനഡാത്മകതയ്ക്കുവേണ്ടിയുള്ള സിനഡിന്റെ ഒരുക്കത്തിന്റെ നാളുകളാണല്ലോ. 2023 ഒക്‌ടോബറില്‍ വത്തിക്കാനില്‍ നടക്കുന്ന ആഗോള സിനഡ് തീര്‍ത്ഥാടകസഭയില്‍ കൂട്ടായ്മയുടെയും സമവായത്തിന്റെയും പുതിയനാളുകള്‍ സമ്മാനിക്കുമെന്ന് പ്രത്യാശിക്കാം.…