ഉണര്‍ന്നു പ്രശോഭിക്കുക; നിന്റെ പ്രകാശം വന്നു ചേര്‍ന്നിരിക്കുന്നു. കര്‍ത്താവിന്റെ മഹത്വം നിന്റെ മേല്‍ ഉദിച്ചിരിക്കുന്നു.(ഏശയ്യാ 60:1)|Arise, shine, for your light has come, and the glory of the LORD has risen upon you.(Isaiah 60:1)
ദൈവ മഹത്വം സഭയിൽ, സമൂഹത്തിൽ, കുടുംബത്തിൽ, ദേശത്തിൽ വ്യക്തിജീവിതത്തിൽ ഒക്കെ വെളിപ്പെടണം എന്നാഗ്രഹിക്കാത്തവർ ആയി ആരും ഉണ്ടെന്നു തോന്നുന്നില്ല. പക്ഷേ ഇന്നു ദൈവ മഹത്വത്തെക്കാൾ ഉപരിയായി സ്വന്തം മഹത്വം വെളിപ്പെടുത്താനാണ് പലരും ആഗ്രഹിക്കുന്നത്. പ്രസംഗത്തിലൂടെയും പാട്ടിലൂടെയും എഴുത്തുകളിലൂടെയും ലൈവ് ഷോകളിലൂടെയും ഒക്കെ…