ഹൃദയരക്തം കൊണ്ട് ഒപ്പിട്ട മുല്ലപ്പെരിയാർ ഡാം കരാർ

എപ്പോള്‍ വേണമെങ്കിലും തകര്‍ന്നുവീണ് സകലതും നശിപ്പിക്കാന്‍ കഴിയുംവിധം കുറെ ജലബോംബുകൾ പര്‍വ്വതങ്ങൾക്കു മുകളില്‍ സ്ഥാപിച്ച്, പർവ്വത താഴ്വാരങ്ങളിലായിരുന്നു അവരെല്ലാവരും കൂടാരമടിച്ചിരുന്നത്. അവിടെയിരുന്നു കൊണ്ട് അതിവേഗ എട്ടുവരി പാതകളെക്കുറിച്ചും, ഫ്ളൈഓവറുകള്‍, ഫാക്ടറികള്‍, വിമാനത്താവളങ്ങള്‍, മെട്രോ നഗരങ്ങള്‍, മലയോരഹൈവേ, തീരദേശ റെയില്‍വേ തുടങ്ങി എല്ലാത്തരം വികസനങ്ങളെയും അവര്‍ സ്വപ്നംകണ്ടു. സ്വപ്നംകണ്ട് ഉറങ്ങുകയും ഉണര്‍ന്നിരിക്കുമ്പോള്‍ തലേന്നു കണ്ട സ്വപ്നത്തെക്കുറിച്ച് അവര്‍ ചര്‍ച്ചചെയ്യുകയും ചെയ്തു. വികസനസ്വപ്നങ്ങളെ ആരെങ്കിലും എതിര്‍ത്താല്‍, അവഗണിച്ചാല്‍ അവര്‍ വിപ്ലവകാരികളാകും. വിപ്ലവങ്ങളുടെയും പോരാട്ടങ്ങളുടെയും സംഘര്‍ഷങ്ങളുടെയും തീവ്രതക്കനുസരിച്ച് അവരെ ഇടതനെന്നും വലതനെന്നും … Continue reading ഹൃദയരക്തം കൊണ്ട് ഒപ്പിട്ട മുല്ലപ്പെരിയാർ ഡാം കരാർ