വ്യാജവാർത്തകളും, ഇല്ലാക്കഥകളും, അശ്‌ളീല ഭാവനകളും നിരന്തരം പ്രചരിപ്പിക്കുന്നതിലൂടെ ഇത്തരത്തിൽ സമൂഹമധ്യത്തിൽ അവഹേളിക്കപ്പെടുന്ന മറ്റൊരു സമൂഹം ലോകത്തിൽ വേറെവിടെയെങ്കിലും ഉണ്ടോ എന്ന് സംശയമാണ്.

സിനിമകളായും നാടകങ്ങളായും നിന്ദനങ്ങളുടെ കൊടുങ്കാറ്റ് എത്രയങ്ങ് ആഞ്ഞടിച്ചാലും അടിപതറില്ല എന്ന ഒരു ഓർമ്മപ്പെടുത്തലാണ് വോയ്സ് ഓഫ് നൺസിന്റെ ഈ കുറിപ്പിൽ സൂചിപ്പിച്ചിരിക്കുന്നത്. നുണക്കഥകൾ നാടകങ്ങളാകുമ്പോൾ… കന്യാസ്ത്രീകൾ അടിച്ചമർത്തപ്പെടുന്നവർ… വീട്ടിലെ ദാരിദ്ര്യംകൊണ്ട് മഠത്തിൽ ചേരുന്നവർ…. ചെന്ന് ചേർന്നാൽ തിരിച്ച് പോകാൻ അനുമതിയില്ലാത്തവർ… പീഡിപ്പിക്കപ്പെടുകയും ദുരുപയോഗിക്കപ്പെടുകയും ചെയ്യുന്നവർ… ഇതൊക്കെയാണ് കഴിഞ്ഞ കുറച്ചുകാലമായി ക്രൈസ്തവ സന്യാസിനിമാർക്ക് കുറേപ്പേർ നൽകിയിട്ടുള്ള വിശേഷണങ്ങൾ. ഇത്തരം ആഖ്യാനങ്ങളെ പൊടിപ്പും തൊങ്ങലും ചേർത്ത്, ഇല്ലാക്കഥകളുടെയും ഭാവനയുടെയും പിൻബലത്തിൽ വ്യാജവാർത്തകളും (അശ്ളീല) സാഹിത്യ സൃഷ്ടികളും നാടകങ്ങളും സിനിമകളുമൊക്കെയായി മാറ്റുമ്പോൾ … Continue reading വ്യാജവാർത്തകളും, ഇല്ലാക്കഥകളും, അശ്‌ളീല ഭാവനകളും നിരന്തരം പ്രചരിപ്പിക്കുന്നതിലൂടെ ഇത്തരത്തിൽ സമൂഹമധ്യത്തിൽ അവഹേളിക്കപ്പെടുന്ന മറ്റൊരു സമൂഹം ലോകത്തിൽ വേറെവിടെയെങ്കിലും ഉണ്ടോ എന്ന് സംശയമാണ്.