Feast ofChrist the King|ക്രിസ്തുരാജന്റെ തിരുനാൾ ആശംസകൾ.

ഈശോയുടെ രാജത്വ തിരുനാളാശംസകൾ.ഈശോയെ ഞങ്ങളുടെ കുടുംബങ്ങളിൽ അങ്ങു രാജാവായി വാഴണമേ. പ്രഭാത പ്രാർത്ഥന.. സീയോൻ പുത്രീ..അതിയായി ആനന്ദിക്കുക..ജറുസലേം പുത്രീ..ആർപ്പു വിളിക്കുക..ഇതാ നിന്റെ രാജാവ് നിന്റെ അടുക്കലേക്കു വരുന്നു..അവൻ പ്രതാപവാനും ജയശാലിയുമാണ്..(സഖറിയ:9/9) സൈന്യങ്ങളുടെ കർത്താവേ..ഞങ്ങളുടെ ദൈവമേ..കെരൂബുകളിൻമേൽ സിംഹാസനസ്ഥനായിരിക്കുന്നവനേ..അങ്ങാണ്..അങ്ങു മാത്രമാണ് സർവ്വലോകത്തിന്റെയും അത്യന്തം സ്നേഹിക്കപ്പെട്ടവനായ രാജാവ്..ഒരിക്കലും വറ്റാത്ത കരുണയാലും..ഇനിയും സ്നേഹിച്ചു തീരാത്ത സ്നേഹത്താലും ഞങ്ങളുടെ ഹൃദയങ്ങളെ കീഴടക്കുകയും..ഇന്നും ഞങ്ങളിൽ ജീവിച്ചു വാഴുകയും ചെയ്യുന്നവൻ.. കർത്താവേ..സർവ്വശക്തനും ബലവാനുമായവനേ..ഞങ്ങളുടെ ജീവിതത്തിലെ എല്ലാ അധികാരങ്ങളുടെയും അധിപത്യങ്ങളുടെയും ശക്തികളുടെയും മേൽ രാജാവായി ഇന്നുമെന്നേക്കും അങ്ങ് ഉപവിഷ്ടനാകണമേ. … Continue reading Feast ofChrist the King|ക്രിസ്തുരാജന്റെ തിരുനാൾ ആശംസകൾ.