വ്യാജവാർത്തകളും, ഇല്ലാക്കഥകളും, അശ്‌ളീല ഭാവനകളും നിരന്തരം പ്രചരിപ്പിക്കുന്നതിലൂടെ ഇത്തരത്തിൽ സമൂഹമധ്യത്തിൽ അവഹേളിക്കപ്പെടുന്ന മറ്റൊരു സമൂഹം ലോകത്തിൽ വേറെവിടെയെങ്കിലും ഉണ്ടോ എന്ന് സംശയമാണ്.
സിനിമകളായും നാടകങ്ങളായും നിന്ദനങ്ങളുടെ കൊടുങ്കാറ്റ് എത്രയങ്ങ് ആഞ്ഞടിച്ചാലും അടിപതറില്ല എന്ന ഒരു ഓർമ്മപ്പെടുത്തലാണ് വോയ്സ് ഓഫ് നൺസിന്റെ ഈ കുറിപ്പിൽ സൂചിപ്പിച്ചിരിക്കുന്നത്. നുണക്കഥകൾ നാടകങ്ങളാകുമ്പോൾ… കന്യാസ്ത്രീകൾ അടിച്ചമർത്തപ്പെടുന്നവർ… വീട്ടിലെ ദാരിദ്ര്യംകൊണ്ട് മഠത്തിൽ ചേരുന്നവർ…. ചെന്ന് ചേർന്നാൽ തിരിച്ച് പോകാൻ അനുമതിയില്ലാത്തവർ… പീഡിപ്പിക്കപ്പെടുകയും…