സഭയിലെ അച്ചടക്കവും നിയമവാഴ്ചയും സംഘബലത്തിനുമുമ്പിൽ അടിയറവയ്ക്കാനുള്ളതല്ലെന്ന സന്ദേശം സഭയ്ക്കും പൊതുസമൂഹത്തിനും വീണ്ടും നല്കുന്നതിനും നിയമനടപടി ആവശ്യമാണ്.
സീറോമലബാർ സഭയുടെ സിനഡാനന്തരപ്രഖ്യാപനങ്ങളും സർക്കുലറുകളുമൊക്കെ വിശ്വാസികളെല്ലാവരും ആകാംഷയോടെയും പ്രതീക്ഷയോടെയും കാത്തിരുന്ന ഒരു കാലമുണ്ടായിരുന്നു സഭയിൽ. ഭാരതത്തിലെ സഭയുടെ വളർച്ചയെ സൂചിപ്പിക്കുന്ന അറിയിപ്പുകൾ ഉൾപ്പെടുന്ന ഇപ്രാവശ്യത്തെയും സിനഡാനന്തരപ്രഖ്യാപനങ്ങളും സർക്കുലറുമൊക്കെ യഥാർത്ഥത്തിൽ വിശ്വാസികളുടെ ഹൃദയത്തിൽ എത്രമാത്രം സന്തോഷം നിറയ്ക്കേണ്ടതായിരുന്നു. എന്നാൽ അക്കാര്യങ്ങളിൽ ഒട്ടും സന്തോഷിക്കാനോ…





