കല്ലേറും പൂമാലയുംഇടവക പൊതുയോഗത്തിൽ ഒരു സംഘം ആളുകൾ വികാരിയച്ചനെതിരെ ആക്ഷേപമുയർത്തിയപ്പോൾകൊച്ചച്ചൻ ധാർമിക രോഷം പൂണ്ടു.വികാരിയച്ചനെക്കുറിച്ചുള്ള ജനത്തിൻ്റെ തെറ്റിധാരണ തിരുത്താൻ ശ്രമിച്ച കൊച്ചച്ചനെ വികാരിയച്ചൻ തന്നെ ശാന്തമാക്കി. അത്താഴ സമയമായിട്ടും ആ നൊമ്പരത്തിൽ നിന്നും കൊച്ചച്ചൻ പൂർണമായും വിടുതൽ നേടിയില്ല.

കൊച്ചച്ചൻ്റെ മുഖം വല്ലാതിരിക്കുന്നത് കണ്ടപ്പോൾ വികാരിയച്ചൻ പറഞ്ഞു:”എന്നോടുള്ള സ്നേഹം കൊണ്ടാണ് അച്ചൻ എനിക്ക് വേണ്ടിവാദിച്ചതെന്ന് എനിക്കറിയാം. അച്ചനറിയുമോ, അവർ സംഘം ചേർന്ന് വന്നത് ആരോപണങ്ങൾ ഉന്നയിക്കാനാണ്. നമ്മൾ എതിർത്താലും ഇല്ലെങ്കിലും അതവർ ചെയ്യും. അവരുടെ ആക്ഷേപങ്ങളിൽ നമ്മൾ തളരരുത്. അച്ചൻ ശ്രദ്ധിച്ചിട്ടുണ്ടാകുമോ എന്നറിഞ്ഞുകൂടാ, ഇടവകയിൽ പത്ത് ഭവനങ്ങൾ നിർമ്മിച്ച് നൽകിയപ്പോൾ ജനം നമ്മെ ഒത്തിരി അഭിനനിച്ചു. അപ്പോഴും ഞാൻ അധികം ആനന്ദിച്ചില്ല. പകരം ദൈവത്തിന് നന്ദി പറയുകയാണ് ചെയ്തത്.ഇപ്പോൾ അവർ അധിക്ഷേപിക്കുമ്പോഴും ഒത്തിരി ദു:ഖിക്കുന്നുമില്ല. അവർക്കുവേണ്ടി പ്രാർത്ഥിക്കുന്നു. പകയും പകരം വീട്ടലുമൊന്നും നമുക്ക് ചേർന്നതല്ല.”

വികാരിയച്ചൻ്റെ വാക്കുകൾക്കു മുമ്പിൽ കൊച്ചച്ചൻ സൗമ്യതയോടെ പുഞ്ചിരിച്ചു. ഇതിനേക്കാൾ വലിയൊരു പാഠം വികാരിയച്ചനിൽ നിന്ന് അദ്ദേഹത്തിന് പഠിക്കാനുമില്ലായിരുന്നു.ജീവിത പ്രതിസന്ധികളിലും കലഹങ്ങളിലുമെല്ലാംപകയും വൈരാഗ്യവും വച്ചു പുലർത്തുന്നവരാണല്ലോ നമ്മളിൽ പലരും.ക്രിസ്തുവിൻ്റെ വാക്കുകൾ ഓർത്തു നോക്കൂ.”കണ്ണിനുപകരം കണ്ണ്‌, പല്ലിനുപകരം പല്ല്‌ എന്നു പറഞ്ഞിട്ടുള്ളതു നിങ്ങള്‍കേട്ടിട്ടുണ്ടല്ലോ. എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ദുഷ്‌ടനെ എതിര്‍ക്കരുത്‌. വലത്തുകരണത്തടിക്കുന്നവന്‌ മറ്റേകരണം കൂടി കാണിച്ചുകൊടുക്കുക”(മത്തായി 5 : 38-39).

വൈരാഗ്യത്തിൻ്റെ വക്താക്കളാകാതെഅനുരഞ്ജനത്തിൻ്റെയുംഅനുതാപത്തിൻ്റെയുംഅനുനയത്തിൻ്റെയുംവക്താക്കളാകാൻ ദൈവം അനുഗ്രഹിക്കട്ടെ.

ഫാദർ ജെൻസൺ ലാസലെറ്റ്

നിങ്ങൾ വിട്ടുപോയത്