You therefore must be perfect, as your heavenly Father is perfect.(Matthew 5:48) 🛐

ഒരു വ്യക്തിയെ ക്രൈസ്തവൻ ആക്കുന്നത് എന്താണ്? എന്താണ് ക്രിസ്തുമതത്തെ മറ്റു മതങ്ങളിൽ നിന്നും വേർതിരിച്ചു നിർത്തുന്നത്? ജീവിക്കുന്ന യേശുവിൽ വിശ്വസിക്കുന്നവർക്ക്, പരിശുദ്ധാത്മാവിലൂടെ പിതാവായ ദൈവം ദാനമായി നൽകുന്ന സ്നേഹമെന്ന കൃപയാണ് ഒരു ക്രൈസ്തവന്റെയും, അതുവഴി ക്രിസ്തുമതത്തിന്റെയും, മുഖമുദ്ര. മറ്റുള്ളവർ അർഹിക്കുന്നതു പോലെ അവരോട് ഇടപഴകാതെ, ദൈവം ആഗ്രഹിക്കുന്നതുപോലെ എല്ലാവരെയും കാണാൻ ഈശോ ഇന്നത്തെ വചനഭാഗത്തിലൂടെ ആവശ്യപ്പെടുകയാണ്.

യേശുവിന്റെ ഈ വാക്കുകൾ അവിടുത്തെ കേൾവിക്കാരെ തീർച്ചയായും ഞെട്ടിച്ചിരിക്കണം. കാരണം, സ്നേഹത്തിനു ഒട്ടേറെ പരിമിതികൾ സൃഷ്ടിക്കുകയും, സ്നേഹിതരെക്കാളധികം ശത്രുക്കളെ സൃഷ്ടിക്കാൻ ഉത്സാഹിക്കുകയും ചെയ്തിരുന്ന ഒരു സംസ്കാരമായിരുന്നു അക്കാലത്ത് നിലവിലുണ്ടായിരുന്നത്. ദൈവം കണക്കുതീർത്തോളും എന്ന് ആശ്വസിച്ച് നമ്മെ പീഡിപ്പിക്കുന്നവരോട് ക്ഷമിക്കുന്ന ബുദ്ധിമോശവും നമ്മിലുണ്ട്. ദൈവം സ്നേഹിക്കുന്നതുപോലെ സ്നേഹിച്ച്, ദൈവത്തെപ്പോലെ പരിപൂർണ്ണനാകുവാനാണ് ഈശോ നമ്മെ ഓരോരുത്തരെയും വിളിക്കുന്നത്‌.

നമ്മുടെ ബലഹീനതകളും പാപാവസ്ഥകളും നമ്മേക്കാൾ നന്നായി അറിയുന്ന പിതാവായ ദൈവം, പുത്രനായ യേശുവിന്റെ വാഗ്ദാനമായ പരിശുദ്ധാത്മാവിലൂടെ, നമുക്കെല്ലാവർക്കും പരിപൂർണ്ണതയുടെ വഴിയിലൂടെ സഞ്ചരിച്ച് അവിടുത്തെ മകനും മകളും ആകുവാൻ ആവശ്യമായ എല്ലാ കൃപകളും ദാനമായി നൽകുന്നുണ്ട്. സ്നേഹം കവിഞ്ഞൊഴുകുന്ന മനുഷ്യരായി രൂപാന്തരപ്പെട്ട് പരിപൂർണ്ണമായവയെ വിവേചിച്ചറിയാനുള്ള കൃപക്കായി പ്രാർത്ഥിക്കാം.

“നന്‍മ ചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പുതോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം.”
(ഗലാത്തിയാ)Galatians 6/9.


Good morning. May God bless you today, Tuesday, in a very special way with all the blessings of the day
🙏

Phone 9446329343

നിങ്ങൾ വിട്ടുപോയത്