വിശുദ്ധ ജീവിതം നയിക്കുന്നതിനെ കുറിച്ച് ഫ്രാൻസിസ് പപ്പയുടെ ഒരു ചെറു കുറിപ്പ് വായിക്കൂ.

വിശുദ്ധരെ അനുകരിക്കുക എന്നതിന് അവരുടെ ജീവിതരീതിയും വിശുദ്ധ ജീവിതമാർഗ്ഗവും പകർത്തുകയെന്ന് അർത്ഥമില്ല. സഹായകവും പ്രചോദനകരവുമായേക്കാവുന്ന ചില സാക്ഷ്യങ്ങളുണ്ട്. പക്ഷേ നമ്മൾ അത് പകർത്തരുത്. കാരണം നമ്മെ സംബന്ധിച്ച് കർത്താവ് നിശ്ചയിച്ചിട്ടുള്ള സവിശേഷമായ പാതയിൽ നിന്ന് അത് നമ്മെ മാറ്റിക്കളയും. നീ ആരാണെന്ന് നീ കണ്ടുപിടിക്കണം. മറ്റുള്ളവർ എന്ത് പറഞ്ഞാലും ചിന്തിച്ചാലും വിശുദ്ധനാകാനുള്ള സ്വന്തം വഴി നീ കണ്ടുപിടിക്കണം. ഒരു വിശുദ്ധനായി തീരുക എന്നതിന്റെ അർത്ഥം നീ കൂടുതൽ പൂർണ്ണമായി നീ തന്നെ ആയിരിക്കുക എന്നതാണ്. സ്വപ്നം കാണാനും സൃഷ്ടിക്കാനും കർത്താവ് ആഗ്രഹിച്ചത് എന്തോ അത് നീ ആയിത്തീരണം. ഫോട്ടോകോപ്പി ആയിത്തീരരുത്.

“ക്രിസ്തു ജീവിക്കുന്നു”: വിശുദ്ധരെ പകർത്തിയല്ല വിശുദ്ധരാവുക

“Christus Vivit” അഥവാ “ക്രിസ്തു ജീവിക്കുന്നു” എന്ന ഫ്രാൻസിസ് പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്റെ 162ആം ഖണ്ഡികയെ അടിസ്ഥാനമാക്കിയ വിചിന്തനം

സി. റൂബിനി സി.റ്റി.സി, വത്തിക്കാൻ ന്യൂസ്

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ പാപ്പാ പ്രസിദ്ധീകരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളിൽപ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുള്ളത്.

അഞ്ചാം അദ്ധ്യായം

അഞ്ചാം അദ്ധ്യായത്തിന്റെ ശീർഷകം തന്നെ “യുവജനങ്ങളുടെ വഴികൾ” എന്നാണ്. യുവത്വത്തിന്റെ ആകുലതയെയും ആകാംക്ഷയെയും ഉത്ക്കണ്ഠയെയും വിവരിക്കുമ്പോഴും ഫ്രാൻസിസ് പാപ്പാ യുവതയോടു നിർദ്ദേശിക്കുന്നത് അവരുടെ പ്രത്യാശകളേയും സ്വപ്നങ്ങളേയും പിന്തുടരാനാണ്.ഇതും വായിക്കുക25/08/2022

“ക്രിസ്തു ജീവിക്കുന്നു”: യുവജനങ്ങളെ വിലമതിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ദൈവം

162. ജീവിതം മറ്റുള്ളവർക്ക് പ്രവാചക പരമായ പ്രചോദനമായിരിക്കണം.