വത്തിക്കാന്‍ സിറ്റി: നവംബർ 13 ഞായറാഴ്ച പാവപ്പെട്ടവരുടെ ആഗോളദിനം നടക്കാനിരിക്കെ കലാകാരൻ സൃഷ്‌ടിച്ച ഷെൽട്ടറിംഗ് എന്ന ശിൽപ്പം അനാശ്ചാദനം ചെയ്ത് ഫ്രാന്‍സിസ് പാപ്പ. തിമോത്തി ഷ്മാൽസ് എന്ന കലാകാരൻ സൃഷ്‌ടിച്ച ശിൽപ്പം ബുധനാഴ്ച വത്തിക്കാനിൽ നടത്തിയ പൊതുകൂടിക്കാഴ്ചാസമ്മേളനത്തിന് ശേഷമാണ് പാപ്പ അനാശ്ചാദനം ചെയ്തത്.

ശിൽപ്പം ഭവനരഹിതരുടെ ശോചനീയാവസ്ഥ വ്യക്തമാക്കുന്നതാണെന്ന് പാപ്പ പറഞ്ഞു. ഭവനരഹിതനായ ഒരാളുടെ രൂപത്തെ ഒരു പ്രാവ് പുതപ്പുമായി പറന്നുയർന്ന് പുതപ്പിക്കുന്നതാണ് വെങ്കലശിൽപ്പം. സുവിശേഷവത്കരണത്തിനായുള്ള റോമൻ ഡിക്കാസ്റ്ററിയുടെ പ്രീഫെക്ട് ആർച്ച് ബിഷപ്പ് റീനോ ഫിസിക്കെല്ലയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ.

വിശുദ്ധ വിൻസെന്റ് ഡി പോളിന്റെ ജീവിതത്തിലും പ്രവർത്തികളിലും നിന്ന് പ്രചോദനമുൾക്കൊണ്ട്, വിൻസെൻഷ്യൻ കുടുംബത്തിന്റെ, “പതിമൂന്ന് ഭവനങ്ങൾക്കായുള്ള പ്രചാരണം” എന്ന പേരിലുള്ള പദ്ധതിയുടെ ഭാഗമായാണ് ഈ ശിൽപ്പം ഒരുക്കിയത്. പാവപ്പെട്ടവർക്കും ഭവനരഹിതർക്കും ഉറപ്പുള്ള ഒരു ഭവനം ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളാണ് ഇതുവഴി ഉദ്ദേശിക്കുന്നതെന്ന് പദ്ധതിയുടെ സംഘാടകർ അറിയിച്ചു. 2023 അവസാനത്തോടെ വിൻസെൻഷ്യൻ സമൂഹം പ്രവർത്തിക്കുന്ന നൂറ്റിഅറുപതിലധികം രാജ്യങ്ങളിൽ പതിനായിരത്തോളം ഭവനരഹിതര്‍ക്ക് വാസസ്ഥലം ഒരുക്കുവാനാണ് സന്യാസ സമൂഹത്തിന്റെ പദ്ധതി.

റോമിലെയും വത്തിക്കാനിലെയും പള്ളികൾ ഉൾപ്പെടെ ലോകമെമ്പാടും സ്ഥാപിച്ചിട്ടുള്ള വെങ്കലത്തിൽ വലിയ തോതിലുള്ള ശില്‍പ്പങ്ങള്‍ സൃഷ്ട്ടിച്ച ശില്‍പ്പിയാണ് തിമോത്തി ഷ്മാൽസ്.

25 വർഷം നീണ്ട അദ്ദേഹത്തിന്റെ കലാ ജീവിതത്തിലെ സൃഷ്ടികളിൽ ഭൂരിഭാഗവും ഭവനരഹിതർ, ദാരിദ്ര്യം, കുടിയേറ്റം, മനുഷ്യക്കടത്ത് എന്നിവയുൾപ്പെടെയുള്ള വിഷയങ്ങള്‍ കേന്ദ്രീകരിച്ചായിരിന്നു. ടൊറന്റോയിലെ പാർക്ക് ബെഞ്ചിൽ “ഉറങ്ങുന്ന ഭവനരഹിതനായ യേശു”, സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിന്റെ മൂലയിൽ സ്ഥാപിച്ചിരിക്കുന്ന “ഏഞ്ചൽസ് അൺഅവേർസ്” തുടങ്ങീ അദ്ദേഹം ഒരുക്കിയ വിവിധ ശില്‍പ്പങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരിന്നു.

ഫ്രാന്‍സിസ് പാപ്പ തുടക്കമിട്ട പാവങ്ങള്‍ക്കായുള്ള ആറാമത് ആഗോള ദിനം ഇന്ന്; വത്തിക്കാനില്‍ പ്രത്യേക പരിപാടികള്‍

വത്തിക്കാന്‍ സിറ്റി; 2016ലെ കരുണയുടെ അസാധാരണ ജൂബിലി വർഷ സമാപനത്തിൽ ഫ്രാൻസിസ് പാപ്പ തുടക്കമിട്ട പാവങ്ങള്‍ക്കായുള്ള ആറാമത് ആഗോള ദിനം ഇന്ന്. ഇതിനോട് അനുബന്ധിച്ച് പാവങ്ങളോടൊപ്പം പാപ്പ ഇന്നു ദിവ്യബലിയർപ്പിക്കും. ദിനം കൊണ്ടാടുന്നതിനായി സുവിശേഷവൽക്കരണത്തിനായുള്ള ഡിക്കാസ്റ്ററി വഴി വത്തിക്കാൻ പല സംരംഭങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. ഞായറാഴ്ച ദിവ്യബലിക്ക് ശേഷം വത്തിക്കാനിലെ പോള്‍ ആറാമൻ ഹാളിൽ ഉച്ചഭക്ഷണം ഒരുക്കിയിട്ടുണ്ട്. ദരിദ്രകുടുംബങ്ങളെയും വ്യക്തികളെയും സഹായിക്കാനുള്ള മറ്റു പല ദീർഘകാല സംരംഭങ്ങളും

വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ ആവശ്യമുള്ളവർക്ക് സൗജന്യ ചികിൽസയും പരിശോധനകളും നടത്താനായി ഇന്ന് മൊബൈൽ ചികിത്സാലയം പ്രത്യേകമാം വിധം തുറക്കും. എല്ലാ വർഷവും ആണ്ടുവട്ടത്തിലെ 33മത് ഞായറാഴ്ച ആഘോഷിക്കപ്പെടുന്ന ഈ ദിനത്തിന്റെ ലക്ഷ്യം ക്രൈസ്തവരെ സാമ്പത്തീകവും അതിജീവനത്തിന്റെയും പ്രശ്നങ്ങളിൽ വലയുന്ന പ്രാന്തപ്രദേശങ്ങളിലേക്ക് കടന്ന് ചെന്ന് യേശു തന്നെ കാണിച്ചു തന്ന സ്നേഹത്തിന്റെ അടയാളമായി സേവനം ചെയ്യാൻ പ്രോൽസാഹിപ്പിക്കുകയെന്നതാണ്. പരിശോധനയും, മരുന്നു നൽകലും മാത്രമല്ല ശരീരം മുഴുവനുമുള്ള വൈദ്യപരിശോധന, ഹൃദയം, രക്തം, ഫ്ലൂ, കോവിഡ് 19, എയ്ഡ്സ്, ഹെപ്പറ്റിറ്റിസ് സി, ക്ഷയം, തുടങ്ങിയവയ്ക്കുള്ള പരിശോധനകളും മരുന്നും സേവനവും വത്തിക്കാന്‍ ലഭ്യമാക്കുന്നുണ്ട്.

റോമിലുള്ള ഇടവകകളിലേക്ക് ഭക്ഷണ സാമഗ്രികളുടെ പൊതികൾ എത്തിച്ച് ആവശ്യമുള്ള കുടുംബങ്ങൾക്ക് വിതരണം ചെയ്യാനും ബില്ലുകളടക്കാനും വത്തിക്കാൻ സഹായമെത്തിക്കുന്നുണ്ട്. വാസസ്ഥലമില്ലാത്തവർക്ക് മാത്രമല്ല സഹായം ആവശ്യമായിട്ടുള്ളതെന്നു ആർച്ച് ബിഷപ്പ് ഫിസിക്കെല്ല പറഞ്ഞു. മാസാവസാനം വരെ എത്തിക്കാൻ പണിപ്പെടുന്ന ദരിദ്രർ ഉണ്ടെന്നും ആറു സമ്പന്ന രാഷ്ട്രങ്ങളിലൊന്നായ ഇറ്റലിയിൽ 5 മില്യൺ പാവങ്ങൾ ഉണ്ടെന്നുള്ളത് ലോകത്തിലെന്താണ് നടക്കുന്നതെന്നറിയാൻ നമ്മെ സഹായിക്കുമെന്നും മെത്രാപ്പോലീത്ത പറഞ്ഞു. ഇത്തരത്തിൽ ഏഷ്യയിലെയും, ലാറ്റിനമേരിക്കയിലേയും, ആഫ്രിക്കയിലേക്കും ചിലയിടങ്ങളിലെ സ്ഥിതി എന്തെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ദരിദ്രരുടെ സാന്നിധ്യത്തെ മനസ്സിലാക്കാനും പ്രതികരിക്കാനും കഴിയുന്നവരുമാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കടപ്പാട്

പാവപ്പെട്ടവർക്കും ഭവനരഹിതർക്കും വേണ്ടി ചിന്തിക്കുവാനും പ്രാർത്ഥിക്കുവാനും കർമ്മപദ്ധ്യതികൾ ആരംഭിക്കുവാനും പാവപ്പെട്ടവരുടെ ആഗോളദിനം നമ്മെ സഹായിക്കട്ടെ .
നമ്മുടെ കർത്താവിൻെറ
വചനങ്ങളും ജീവിതവും ,കത്തോലിക്കാ സഭയുടെ ദർശനങ്ങളും നമുക്ക് ശക്തിപകരട്ടെ .

സാബു ജോസ് ,എക്സിക്യൂട്ടീവ് സെക്രട്ടറി ,പ്രൊ ലൈഫ് അപ്പോസ്തലേറ്റ് .സീറോ മലബാർ സഭ .
9446329343

നിങ്ങൾ വിട്ടുപോയത്