ദൈവത്തിന് ഒത്തിരി നന്ദി.പരിശുദ്ധ അമ്മയുടെ ജപമാല മാസത്തിൽ ദൈവം ഞങ്ങൾക്ക് എട്ടാമത്തെ കുഞ്ഞിനെ നൽകി അനുഗ്രഹിച്ചു. പെൺകുഞ്ഞ് ആണ്❤️

പാലാ മാർ സ്ലീവാ മെഡിസിറ്റി ഹോസ്പിറ്റലിൽ ആയിരുന്നു പ്രസവം നടന്നത്.

അഭിവന്ദ്യ കല്ലറങ്ങാട്ട് പിതാവ് എന്തെങ്കിലും പറഞ്ഞാൽ അത് വെറുംവാക്കല്ല എന്ന് അനുഭവിച്ചറിഞ്ഞ ദിവസങ്ങളിലൂടെയാണ് പൊയ്ക്കെണ്ടിരിക്കുന്നത്. പാലാ രൂപതയുടെ സ്വപ്ന പദ്ധതിയായ കൂടുതൽ മക്കളുള്ള കുടുബങ്ങളിലെ നാലാമത്തെ കുട്ടിയുടെ ജനനം മുതൽ ഹോസ്പിറ്റൽ ചിലവുകൾ രൂപതയുടെ സ്ഥാപനങ്ങളിൽ ഫ്രീയായിരിക്കും എന്ന് കല്ലറങ്ങാട്ട് പിതാവ് പ്രസ്താവന ഇറക്കിയത്‌ രണ്ടു മാസം മുന്നെയാണ്.

ഞങ്ങളുടെ എട്ടാമത്തെ കുഞ്ഞിൻ്റെ ഡെലിവറിയുമായി ബന്ധപ്പെട്ട് അഡ്മിറ്റിയതു മുതൽ എല്ലാ ചിലവുകളും (ഭക്ഷണം ഉൾപ്പെടെ), പാലാ രൂപതയുടെ കീഴിലുള്ള മാർസ്ലീവാ മെഡിസിറ്റിയിൽ ഫ്രീ ആയി ചെയ്തു തന്നു എന്നത് വലിയ സന്തോഷകരമായ കാര്യമാണ്. അതിലുപരി അഭിമാനമാണ്.

ഒരു കുടുംബത്തിൽ എട്ടാമത്തെ കുഞ്ഞിൻ്റെ ജനനവുമായി ബന്ധപ്പെട്ട് അതിന് സാക്ഷ്യം വഹിക്കുക എന്നത് ഒരു പക്ഷെ മാർ സ്ലീവാ മെഡിസിറ്റിയിലെ ആദ്യത്തെ സംഭവമായിരിക്കും, ദമ്പതികൾ എന്ന നിലയിൽ ഈ ചെറു പ്രായത്തിൽ തന്നെ എട്ട് മക്കളെ യാതൊരു കുറവും കൂടാതെ തന്ന് ഞങ്ങളെ അനുഗ്രഹിച്ചതിനെ ഓർത്ത് ഈ അവസരത്തിൽ ദൈവത്തിന് നന്ദി പറയുന്നു.

ഒപ്പം ഹോസ്പിറ്റൽ മാനേജ്മെൻ്റിനോടും, ബഹുമാനപ്പെട്ട എബ്രാഹം കൊല്ലിത്താനത്തുമലയിൽ അച്ചനോടും, ജോസ് കീരൻചിറ അച്ചനോടും ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിച്ച തോമസ് മണ്ണൂരച്ചനോടും ശുശ്രൂഷിച്ച Dr. അജിതാകുമാരി, മറ്റ് ഡോക്ടർമാർ, വളരെ നല്ല പരിചരണം നൽകിയ നഴ്സുമാർ, എല്ലാവരോടും നന്ദി പറയാൻ കൂടി ഈ അവസരം ഉപയോഗിക്കുന്നു. ജപമാല മാസത്തിൽ പരി. അമ്മ ഞങ്ങൾക്ക് നൽകിയ സമ്മാനമാണ് ഞങ്ങളുടെ പൊന്നുമോൾ. ദൈവത്തിന് സ്തുതി.

ഞങ്ങൾക്ക് കുഞ്ഞ് ജനിച്ചതിനു ശേഷവും ഇപ്പോഴും അഭിനന്ദനങ്ങൾ അറിയിച്ച് ഫോൺ വഴിയും, സോഷ്യൽ മീഡിയായിലൂടെയും, ഞങ്ങളെ വിളിച്ച് ആശംസകൾ അറിയിക്കുന്ന, അഭിവന്ദ്യ പിതാക്കന്മാർ, ബഹുമാനപ്പെട്ട വൈദീകർ, ബഹു. സിസ്റ്ററ്റേഴ്സ്, എൻ്റെ പ്രിയപ്പെട്ട സുഹൃത്തുക്കൾ.. പ്രത്യേകിച്ച് പ്രോ ലൈഫ്‌ പ്രവർത്തകർ എല്ലാവർക്കും ദൈവനാമത്തിൽ നന്ദി അറിയിക്കുന്നു.

NB :ദൈവം തൻ്റെ ജനത്തിനു നൽകിയ ആദ്യത്തെ അനുഗ്രം സന്താനപുഷ്ടിയാണ്.സാഹര്യമുണ്ടായിട്ടുംഅത് സ്വീകരിക്കാതെ അടുത്ത അനുഗ്രഹം ചോദിക്കുന്നതും അത് ലഭിക്കാതെ വരുമ്പോൾ പരാതികളുടെയും പരിഭവങ്ങളുടെയും കെട്ടഴിക്കുന്നതും ദൈവഹിതമാണോ എന്ന് ചിന്തിക്കുക.

“ദൈവം അവരെ ഇങ്ങനെ അനുഗ്രഹിച്ചു: സന്താനപുഷ്‌ടിയുള്ളവരായി പെരുകുവിന്‍. ഭൂമിയില്‍ നിറഞ്ഞ്‌ അതിനെ കീഴടക്കുവിന്‍. കടലിലെ മത്‌സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും ഭൂമിയില്‍ ചരിക്കുന്ന സകല ജീവികളുടെയും മേല്‍ നിങ്ങള്‍ക്ക്‌ ആധിപത്യം ഉണ്ടായിരിക്കട്ടെ.”ഉല്‍പത്തി 1 : 28

ജോസ് സെബാസ്ററ്യൻ

ആശംസകൾ ..….മംഗളവാർത്ത

നിങ്ങൾ വിട്ടുപോയത്

“24 ആഴ്ച വരെ പ്രായമായ ഗർഭസ്ഥ ശിശുവിനെ നശിപ്പിക്കാമെങ്കിൽ അതിനുശേഷം എന്തുകൊണ്ട് പാടില്ല എന്ന ചോദ്യവും പ്രസക്തമല്ലേ?”|ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം