അന്തർദേശീയ സീറോമലബാർ മാതൃവേദി  ഇരുപത്തിമൂന്നാം സങ്കീർത്തനം ആസ്പദമാക്കി ആഗോളതലത്തിൽ നടത്തിയ മത്സര (BUON PASTORE) വിജയികളെ കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പും സീറോമലബാർ മാതൃവേദി ബിഷപ്പ് ലെഗേറ്റുമായ മാർ ജോസ് പുളിക്കൻ പ്രഖ്യാപിച്ചു. ജ്യോതി സിറിയക് (മാണ്ഡ്യ രൂപത) ഒന്നാം സമ്മാനവും,  ബിന്ദു ഷിബു(കല്യാൺ രൂപത) രണ്ടാം സമ്മാനവും, പ്രിയ ഷൈജൻ(മാനന്തവാടി രൂപത) മൂന്നാം സമ്മാനവും കരസ്ഥമാക്കി. 10 മത്സരാർത്ഥികൾ പ്രോത്സാഹന സമ്മാനത്തിന് അർഹരായി.

ഇന്ത്യയിലെ വിവിധ രൂപതകളിൽ നിന്നും, ഇന്ത്യയ്ക്ക് വെളിയിൽ നിന്നു ഷിക്കാഗോ രൂപത ഉൾപ്പെടെ 20 രൂപതകളിൽ നിന്നുമായി 6000 മത്സരാർത്ഥികൾ പങ്കെടുത്തു.ഏറ്റവുമധികം അമ്മമാരെ പങ്കെടുപ്പിച്ചു കൊണ്ട്‌ പങ്കാളിത്തത്തിൽ മാനന്തവാടി രൂപത(2003 പേർ) ഒന്നാം സ്ഥാനവും, തൃശൂർ അതിരൂപത(691 പേർ) രണ്ടാം സ്ഥാനവും,  കോട്ടയം അതിരൂപത(551പേർ) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.ഇതോടനുബന്ധിച്ച് നടന്ന zoom മീറ്റിംഗിൽ ഈ മത്സരം വിജയകരമായി സംഘടിപ്പിച്ച മാതൃവേദി അന്തർദേശീയ ഭാരവാഹികളെയും ഇതിൽ പങ്കെടുത്തവരെയും സമ്മാനാർഹരെയും മാർ ജോസ് പുളിക്കൻ തൻ്റെ അനുഗ്രഹ പ്രഭാഷണത്തിൽ അഭിനന്ദിച്ചു. പ്രസ്തുത യോഗത്തിൽ പ്രസിഡന്റ് ഡോ.കെ.വി.റീത്താമ്മ അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ.വിൽസൺ എലുവത്തിങ്കൽ  കൂനൻ ആമുഖ പ്രഭാഷണം നടത്തി.
ഡോ.കെ.വി.റീത്താമ്മ,

പ്രസിഡന്റ്,

അന്തർദേശീയ സീറോമലബാർ മാതൃവേദി

നിങ്ങൾ വിട്ടുപോയത്