ശബ്ദാനമയമായ ഒരു ലോകത്തിലാണ് നാമിന്നു ജീവിക്കുന്നത്; നിശ്ശബ്ധത എന്നത് നമുക്കിന്നു തികച്ചും അന്യമാണ്. ആധുനിക സാങ്കേതിക വിദ്യകളുപയോഗിച്ചു ഒട്ടേറെപ്പേരുമായി നിരന്തരം ആശയവിനിമയം നടത്തുക എന്നതാണ് പുതിയ പ്രവണത. വാർത്തകളും മറ്റ് വിശേഷങ്ങളും മറ്റാരിലും മുൻപേ വെളിപ്പെടുത്താൻ ലോകം ഇന്ന് വ്യഗ്രത കൂട്ടുകയാണ്. ഇതുകൊണ്ടുതന്നെ പലപ്പോഴും കേൾക്കുന്ന വാർത്തകളുടെ യഥാർത്ഥ്യം അന്വേഷിക്കാൻ നാമാരും മിക്കവാറും മെനക്കെടാറില്ല. കേൾക്കുന്നതെന്തും, അതിന്റെ തെറ്റും ശരിയും അന്വേഷിക്കാതെ, മറ്റുള്ളവരുടെ മുൻപിൽ എത്തിക്കുന്നതിനോടാണ് നമുക്ക് താൽപര്യം.

നാവിനെ സൂക്ഷിക്കുക: ചില വാക്കുകള് ജീവിതത്തെ പോലും അശുദ്ധമാക്കും. ബന്ധങ്ങളെ തകർക്കും. വാക്കുകളിൽ നിയന്ത്രണം പാലിക്കുന്നവൻ തന്റെ ജീവൻ സുരക്ഷിതമാക്കുന്നു; അധരങ്ങളെ നിയന്ത്രിക്കാത്തവൻ നാശമടയുന്നു” (സുഭാഷിതങ്ങൾ 13:3) എന്ന ദൈവോപദേശത്തിന്റെ ഗുരുതര സ്വഭാവവും, തിരുവചനം വ്യക്തമാക്കുന്നു. ഇന്ന് സുഹ്യത് ബന്ധങ്ങളെയും, കുടുംബ ബന്ധങ്ങളെയും, സാമൂഹിക ബന്ധങ്ങളെയും തകർക്കാൻ നാവിന് വലിയൊരു ശക്തിയുണ്ട്. നമ്മുടെയും മറ്റുള്ളവരുടെയും സുരക്ഷയ്ക്കും, നിയമപാലനത്തിനും അല്ലാതെ മറ്റൊരു ഉദ്ദേശ്യവും മനസ്സിൽ വച്ചുകൊണ്ട് മറ്റുള്ളവരുടെ കുറ്റങ്ങൾ വെളിപ്പെടുത്താൻ നമുക്ക് അവകാശമില്ല, ദൈവം അതനുവദിക്കുന്നില്ല.

സാത്താൻ തിൻമയുടെ പ്രവർത്തി ഒരു വ്യക്തിയിൽ ആരംഭിക്കുന്നത് വാക്കുകളിലൂടെയും ചിന്തയിലൂടെയുമാണ്. സാത്താൻ നമ്മുടെ നാവിൽ കൂടി പാപം ചെയ്യിക്കുന്ന തിൻമയുടെ പ്രവർത്തിയെ തിരിച്ചറിയുക. യാക്കോബ്‌ 3 : 2 ൽ പറയുന്നു, നാമെല്ലാവരും പല വിധത്തില്‍ തെറ്റു ചെയ്യുന്നു. സംസാരത്തില്‍ തെറ്റുവരുത്താത്ത ഏവനും പൂര്‍ണനാണ്‌. തന്റെ ശരീരത്തെ മുഴുവന്‍ നിയന്ത്രിക്കാന്‍ അവനു കഴിയും. നാം ഓരോരുത്തർക്കും നമ്മുടെ നാവിനെ ദൈവത്തിന്റെ ശക്തിയാൽ നിയന്ത്രിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

Phone 9446329343

നിങ്ങൾ വിട്ടുപോയത്