♥️

Who shall separate us from the love of Christ? Shall tribulation, or distress, or persecution, or famine, or nakedness,or danger, or sword?(Romans 8:35)

💜

ജീവിതത്തിൽ ക്രിസ്തുവിന്റെ സ്നേഹത്തിൽ നിന്ന് എന്താണ് വേർപ്പെടുത്തുന്നത്, ജീവിതത്തിൽ ഉണ്ടാകുന്ന പ്രതികൂലങ്ങൾ ആണോ? ജീവിതത്തിന്റെ ഏത് പ്രതികൂലത്തിന്റെ അവസ്ഥയിലും കർത്താവിൽ പൂർണ്ണമായി വിശ്വസിക്കാനും, ആശ്രയിക്കാനും നാം ഓരോരുത്തർക്കും സാധിക്കണം. അബ്രാഹത്തിനെപ്പോലെ, ദാനീയിലിനെപ്പോലെ, പൗലോസ് ശ്ലീഹായെ പ്പോലെ ഏത് കഷ്ടതയുടെ നടുവിലും നാം ഓരോരുത്തർക്കും കർത്താവിനെ സ്തുതിക്കാൻ സാധിക്കണം. നാം ഓരോരുത്തരുടെയും ജീവിതത്തിൽ പ്രതിസന്ധികൾ വരുമ്പോൾ സാഹചര്യങ്ങളെ നോക്കാതെ , കർത്താവിലേയ്ക്ക് നോക്കുവാൻ സാധിക്കണം. ലോകം മുഴുവനും സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെ കടന്നു പോയികൊണ്ടിരിക്കുന്നു.

എങ്ങും ദൃശ്യമാകുന്നത് അതിജീവനത്തിന് വേണ്ടിയുള്ള പോരാട്ടം . മരണവും ജീവനും തമ്മിലുള്ള നേർക്കുനേർ യുദ്ധം. ചുറ്റും ഭീതിയുടെ ശ്രുതി ഉയരുമ്പോഴും ദൈവമക്കൾക്ക് ആശ്വസിക്കുവാൻ കഴിയുന്നത് കർത്താവായ യേശുക്രിസ്തുവിൻറെ വാക്കുകളായ തിരുവചനത്തിൽ മാത്രമാണ്. ശിഷ്യഗണങ്ങൾ നേരിടുവാൻ പോകുന്ന പ്രതിസന്ധിയുടെ ആഴം തിരിച്ചറിഞ്ഞ യേശു അവരോടായിട്ട് പറഞ്ഞത് “നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുത് ” എന്നാണ് (യോഹ 14: 1) .

ഇന്നും യേശു തിരുവചനത്തിലൂടെ നാം ഓരോരുത്തരോടും പറയുന്നു, നിങ്ങളുടെ ഹ്യദയം കലങ്ങി പോകരുത് എന്ന്. നമ്മുടെ ജീവിതത്തിലും തരണം ചെയ്യാൻ കഴിയാത്ത പ്രതിസന്ധികളും പ്രതിബന്ധങ്ങളും, നമ്മെ എന്നേക്കുമായി തകർത്തുകളയും എന്ന് തോന്നിക്കുന്ന ഭീഷണികളെയും നമുക്ക് നേരിട്ട് വിജയിക്കാൻ കഴിയണമെങ്കിൽ ആ നിമിഷം വരെയും നമ്മെ അത്ഭുതകരമായി വഴിനടത്തിയ ദൈവത്തെ ഓർക്കുകയും പൂർണ്ണമായി വിശ്വസിക്കുകയും, പ്രതിസന്ധികളെ ദൈവകരങ്ങളിൽ സമർപ്പിക്കുകയും ചെയ്യണം.

നമ്മൾ ദൈവത്തെ കർത്താവേ കർത്താവേ എന്ന് വിളിക്കുക മാത്രം ചെയ്യാതെ ദൈവത്തെ മറ്റെന്തിനേക്കാളും സ്നേഹിക്കാനും സേവിക്കാനും വിശ്വസിക്കാനും നമുക്കോരോരുത്തർക്കും കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.ആമ്മേൻ 😊

നിങ്ങൾ വിട്ടുപോയത്