*ഗർഭഛിദ്രത്തെ സർക്കാർ പ്രോത്സാഹിപ്പിക്കരുത്.,മനുഷ്യജീവന്റെ സംരക്ഷണം മുഖ്യ ലക്ഷ്യമായിരിക്കണം.-
കെസിബിസി പ്രൊ ലൈഫ് സമിതി.

കൊച്ചി : കേരള സർക്കാർ “ഗർഭിണിയായ സ്ത്രീയ്ക്ക് തൻ്റെ ഗർഭം അലസിപ്പിക്കണമോ വേണ്ടയോ എന്നു സ്വയം തീരുമാനിക്കാൻ അവകാശമുണ്ടെന്ന ” കേരള വനിതാ ശിശുവികസന വകുപ്പിൻ്റെ ആഹ്വാനം മനുഷ്യ ജീവനോടുള്ള അനാദരവും വെല്ലുവിളിയുമാണെന്ന് കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതി പ്രസിഡന്റ്‌ സാബു ജോസ് പറഞ്ഞു.ഗർഭഛിദ്രത്തെ സർക്കാർ പ്രോത്സാഹിപ്പിക്കരുതെന്നും ,മനുഷ്യജീവന്റെ സംരക്ഷണം സർക്കാരിൻെറ മുഖ്യ ലക്ഷ്യമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു .


തങ്ങളുടെ ഉദരത്തിലുള്ള കുഞ്ഞിനെ നശിപ്പിക്കാൻ അമ്മ ആവശ്യപ്പെടുമ്പോൾ അത് ചെയ്തുകൊടുക്കാൻ ഡോക്ടർമാരോട് നിർദേശിക്കുന്നതും ജീവന്റെ സംസ്കാരത്തിന് യോജിച്ചതല്ല.
ഏത് വിധേനെയും മനുഷ്യജീവനെ സംരക്ഷിക്കുവാൻ ബാധ്യസ്ഥരായ ഡോക്ടർമാർ മാതാപിതാക്കളെ ബോധവൽക്കരിച്ചു ഉദരത്തിൽ വളരുന്ന കുഞ്ഞിനെ സംരക്ഷിക്കുകയാണ് വേണ്ടത് .അതിന് പകരം കേരള ഗവ വനിതാ ശിശുവികസന വകുപ്പിന്റെ ഫേസ്ബുക് പേജിൽ നൽകിയിരിക്കുന്ന സന്ദേശം സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുന്നതാണ്.


മാതാപിതാക്കളുടെ ശാരീരിക ബന്ധത്തിലൂടെ ജീവൻപ്രാപിച്ച കുഞ്ഞിനെ നശിപ്പിക്കുവാൻ അമ്മയ്ക്ക് അവകാശം ഉണ്ടെന്ന് പറയുന്നത് ധർമ്മിക നിയമങ്ങൾക്കും കുടുംബക്ഷേമത്തിനും വിരുദ്ധമാണ്. സ്ത്രിസ്വാതന്ത്ര്യം അനുവദിക്കുന്നതും വ്യാഖ്യാനിക്കുന്നതും ജനിക്കുവാനുള്ള വരുംതലമുറയുടെ അവകാശം നിഷേധിച്ചുകൊണ്ടാകരുത്. നമ്മുടെ സംസ്കാരം വിവാഹിതർ കുടുംബജീവിതത്തിന്റെ ഭാഗമായി കുഞ്ഞുങ്ങളെ സ്വീകരിക്കുകയും ഗർഭംധരിക്കുകയും ചെയ്യുന്നതാണ്. ലൈങ്കിക സ്വാതന്ത്ര്യവും അവിഹിത ഗർഭധാരണവും ഭ്രുണ ഹത്യയും പ്രോത്സാഹിപ്പിക്കുന്ന നയം സാമൂഹ്യവ്യവസ്ഥിതിയുടെ താളം തെറ്റിക്കും.


ഉദരത്തിലെ കുഞ്ഞു ഒരു മനുഷ്യൻ തന്നെയാണ്. പ്രതികരിക്കാൻ കഴിയുന്നില്ല എന്ന ഒറ്റ കാരണം കൊണ്ട് , അപ്രതീക്ഷിത ഗർഭം എന്ന പേരിൽ ഒരു മനുഷ്യ ജീവനെ കൊല്ലുന്നത് പൊറുക്കാനാവാത്ത ക്രൂരത ആണ്. ഉദരത്തിൽ വളരുന്ന ശിശുക്കൾക്കും, ജനിച്ച ശിശുക്കൾക്കും തമ്മിൽപ്രായവ്യത്യാസമേ ഉള്ളൂ .. പ്രാണ വ്യത്യാസമില്ല.

ലൈഗീക തൊഴിലാളികളെ സൃഷ്ടിക്കാനും പ്രോത്സാഹിപ്പിക്കാനും സാഹചര്യം സൃഷ്ടിക്കരുത് .

കുഞ്ഞിന്റെ ജീവിക്കാനുള്ള അവകാശത്തെ നിഷേധിക്കുന്ന അമ്മയുടെ സ്വാതന്ത്ര ചിന്ത പുരോഗമ നപരമല്ല . ജീവനും ശരീരത്തിനും സമൂഹം വിലകൽപ്പിക്കുന്നതുപോലെ ഗർഭാവസ്ഥയിലുള്ള കുഞ്ഞിനും ജീവിക്കാൻ അതേ അവകാശം ഉണ്ട്.


ഗർഭസ്ഥ ശിശു സ്ത്രീയുടെ ശരീരത്തിലാണെങ്കിലും സ്ത്രീ ശരീരത്തിന്റെ ഭാഗമാണെന്ന് പറയാനാകില്ല. അത് മറ്റൊരു ജീവനാണ്. മറ്റുള്ളവരുടെ ശരീരത്തിന്റെയും ജീവന്റെയും മേൽ കടന്നുകയറാൻ നമുക്ക് അധികാരവും സ്വാതന്ത്ര്യവുമില്ല.അമ്മയുടെ രക്തഗ്രൂപ്പുപോലുമില്ല പലപ്പോഴും കുഞ്ഞിനുള്ളത് .


ഒരു വ്യക്‌തി ഭൂമിയിൽ എങ്ങനെ ജനിച്ചോ അതേ മാർഗ്ഗത്തിലൂടെ മറ്റൊരാൾക്ക്‌ ജനിക്കാൻ അവകാശം ഇല്ല എന്ന് വാദിക്കുന്നത് സ്വാർത്ഥപരമായ തീരുമാനം ആണ്.
.

സ്ത്രീക്ക് ഗർഭം ധരിക്കാനുള്ള പ്രത്യേക സാഹചര്യവും സ്വാതന്ത്ര്യവും ഉണ്ട് ,എന്നാൽ ഗർഭഛിദ്രം നടത്താനുള്ള സ്വാതന്ത്ര്യവും രണ്ടും രണ്ടാണ്.സ്ത്രീക്ക് മാത്രം ലഭിച്ചിരിക്കുന്ന അവകാശവും ആനുകൂല്യവും അനുഗ്രഹമായി മനസ്സിലാക്കി ദൈവത്തിൻെറ സൃഷ്ടികർമ്മത്തിൽ സന്തോഷത്തോടെയും അഭിമാനത്തോടെയും പങ്കാളികളാവുകയാണ് വേണ്ടത് .

മനുഷ്യജീവനെതിരെ നിരവധി വെല്ലുവിളികൾ ഉയരുമ്പോൾ വിശ്വാസികൾ തിക്ക്ഷണതയോടെ പ്രാർത്ഥിക്കുകയും ,പ്രതികരിക്കുകയും സഭയിലും സമൂഹത്തിലും ജീവൻെറ സുവിശേഷം ആത്മാർത്ഥതയോടെ പ്രഘോഷിക്കുകയും വേണം .ജീവനെക്കുറിച്ചുള്ള സഭയുടെ പഠനങ്ങൾ വിദ്യാർത്ഥികൾ യുവതിയുവാക്കൾ യുവദമ്പതികൾ തുടങ്ങി സമൂഹത്തിൻെറ എല്ലാ മേഘലകളിലും പ്രചരിപ്പിക്കുവാൻ ശ്രമിക്കണം .


ഇതിനെതിരെ പ്രൊ ലൈഫ് പ്രസ്ഥാനങ്ങൾ ശക്തമായ പ്രധിഷേധപരിപാടികൾ ആവിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങൾ വിട്ടുപോയത്